മട്ടന്നൂർ: കൊച്ചി ശാസ്ത്ര സാങ്കേതിക സർേകലാശാലയിൽ നിന്ന് ഊർജതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ജിനിഷ ഭാസ്‌കരനെ വെള്ളിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം അനുമോദിച്ചു. കീഴല്ലൂർ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.കെ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഡോ.കെ.വി.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്.കൃഷ്ണൻ, രാമചന്ദ്രൻ ചന്ത്രോത്ത്, കെ.വി.ബാലകൃഷ്ണൻ, സി.സി.നിഷ, സി.വി.രഘൂത്തമൻ, സി.ഹേമചന്ദ്രൻ, ആർ.കെ.സുധാകരൻ, ആർ.കുഞ്ഞിക്കണ്ണൻ,സി.വി.അശോക് കുമാർ, കെ.പി.ബിജിന, പി.വി.ഹരീന്ദ്രനാഥൻ എന്നിവർ പ്രസംഗിച്ചു.