പാപ്പിനിശ്ശേരി: ഇ.കെ. നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക്, കല്ല്യാശ്ശേരിയിലെ എൻ. എസ്. എസ്. യൂണിറ്റ് വളണ്ടിയർമാർ ക്രിസ്മസ് ദിനത്തിൽ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ശുചീകരണം നടത്തി. 9:30 മുതൽ 12:30 വരെ ശുചീകരണ പ്രവർത്തനം നീണ്ടു നിന്നു.
പാപ്പിനിശ്ശേരി ഗവ. വെൽഫയർ സ്‌കൂളിൽ നടന്നുവരുന്ന സപ്തദിന ക്യാമ്പിൽ പങ്കെടുക്കുന്ന വളണ്ടിയർമാരാണ് ശുചീകരണ പ്രവൃത്തിയിൽ പങ്കെടുത്തത്. പ്രോഗ്രാം ഓഫീസർ അശ്വിൻ ശശീന്ദ്രൻ,എ.സുജയ,കെ.ശ്രുതി എന്നിവർ നേതൃത്വം നൽകി.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. രാജൻ, പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന, സി. ദിനേശൻ എന്നിവർ സ്റ്റേഷൻ പരിസരം സന്ദർശിച്ചു.
ക്യാപ് ഷൻ
വളപട്ടണം പാലത്തിനടുത്തുള്ള തട്ടുകടയിലേക്ക് കാർ പാഞ്ഞുകയറിയ നിലയിൽ ആളപായമില്ല
ഹർത്താൽ മാറ്റിവെച്ചു
പുതുച്ചേരി :പൗരത്വ നിയമത്തിനെതിരെ കോൺഗ്രസ്സ് ഡിഎംകെ,സിപിഎം,സിപിഐ തുടങ്ങിയ കക്ഷികൾ 27ന് പ്രഖ്യാപിച്ച മാഹി ഉൾപ്പടെയുള്ള സംസ്ഥാന ഹർത്താൽ മാറ്റിവെച്ചു.വ്യാപാരി സംഘടനകളുടെ അഭ്യർത്ഥനയെ മാനിച്ചാണ് ഹർത്താൽ മാറ്റിവച്ചത്.
കിൻഫ്ര പാർക്കിനെതിരെ പ്രചാരണം
കാൽനട പ്രചരണ ജാഥ നടത്തി
പാനൂർ: ചെണ്ടയാട് നവോദയ കുന്നിൽ ആരംഭിക്കുന്ന കിൻഫ്ര വ്യവസായ പാർക്കിനെതിരെ നടക്കുന്ന തെറ്റായ പ്രചരണങ്ങൾക്കെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി.കല്ലുവളപ്പിൽ എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു.എൻ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ഈസ്റ്റ്
ചെണ്ടയാടിൽ സമാപന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.എൻ കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം എ.പ്രദീപൻ, എൽ.ജെ.ഡി.ജില്ലാ സെക്രട്ടറി രവീന്ദൻ കുന്നോത്ത്, എൻ.സി.പി.ജില്ലാ സെക്രട്ടറി കെ മുകുന്ദൻ ,ഐ എൻ.എൽ.മണ്ഡലം സെക്രട്ടറി കെ.പി.യൂസഫ് ,ജാഥാ ലീഡർ കെ.ഇ.കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു, എ.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
അനുമോദിച്ചു
പാനൂർ തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ നാലാം വാർഡിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗനവാടിക്ക് 5 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയ വി.പി.എ പൊയിലൂരിനെ പുല്ലായി തോട്ടിൽ ചേർന്ന നാട്ടുകാരുടെ യോഗം അനുമോദിച്ചു.ചടങ്ങിൽ ദിനേശൻ പൊയിലൂർ അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത സ്ഥലത്തിന്റെ രേഖ അബൂബക്കർ മാസ്റ്റർ പഞ്ചായത് സെക്രട്ടറിക്ക് കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു ,വാർഡ് മെമ്പർ ഷെറീന ,പി.പി.നാണു,കെ .പി കൃഷ്ണൻ,ടി.വി.പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.
ബി.ജെ.പി.മാഹിയിൽ നടത്തിയ സ്വാഭിമാൻ റാലി
ഇന്ന്
പയ്യന്നൂർ ശ്രീ വത്സം ഓഡിറ്റോറിയം:ശ്രീ രാം ചന്ദ്ര മിഷൻ ധ്യാനോത്സവം: വൈകീട്ട് 5ന്
പയ്യന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയം:കേന്ദ്ര ഗവ: പെൻഷനേഴ്‌സ് അസോ:പയ്യന്നൂർമേഖല കുടുംബ സംഗമം:രാവിലെ 10ന്
പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട്‌ദേവസ്വം മൈതാനം: പയ്യന്നൂർ ഉദയ കലാസമിതി ഗ്രാമീണ വായനശാല പ്രൊഫഷണൽ നാടകോത്സവം സമാപനം: വൈകീട്ട് 7ന്; നാടകം ഇത് ധർമ്മ ഭൂമിയാണ്: രാത്രി 8ന്
കുഞ്ഞിമംഗലം പള്ളിക്കോൽ പൂമാല ഭഗവതിക്ഷേത്രം: പാട്ട് ഉത്സവം അന്നദാനം:ഉച്ചക്ക് 12ന്
കണ്ടയം കൊവ്വൽ സഹൃദയ കലാസാംസ്‌കാരിക പഠനകേന്ദ്രം :
ഭരത് മുരളി നാടകോത്സവം നാടകം കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും: വൈകീട്ട് 7ന്
എ.കെ.സക്കറിയ സത്യപ്രതിജ്ഞ ചെയ്തു
തലശ്ശേരി :നഗരസഭയിലെ ടെമ്പിൾ ഗേറ്റ് 38 വാർഡിൽ നിന്നും കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട എ.കെ. സക്കറിയ ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. നഗരസഭാ ചെയർമാൻ സി.കെ. രമേശൻ സത്യപ്രതിജഞ ചൊല്ലിക്കൊടുത്തു. റിട്ടേണിംഗ്. ഓഫീസർ ഡി. അശോക് കുമാർ, വൈസ് ചെയർപേഴ്‌സൺ നജ്മാ ഹാഷിം മുൻസിപ്പൽ സെക്രട്ടറി കെ. മനോഹർ, കൗൺസിലർമാർ, യു.ഡി.എഫ് നേതാക്കളായ വി. രാധകൃഷ്ണൻ, സി.ടി സജിത്ത്, എം. പി. അരവിന്ദാക്ഷൻ , നഗരസഭ കൗൺസിലർമാരായ എ.വി.ശൈലലജ, പത്മജ രഘുനാഥ് , ഇ. വിജയകൃഷ്ണൻ , സന്ദീപ് കോടിയേരി ,പി. ഒ റാഫി ഹാജി , എ.കെ. അബൂട്ടി ഹാജി, കെ.എ. ലത്തീഫ്, സി.കെ. പി മമ്മു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
25ാം വാർഷികാഘോഷൾക്ക് തുടക്കം
കരിവെള്ളൂർ: തെരു-കുതിര് എ.കെ.ജി വായനശാല - ഗ്രന്ഥാലയം 25ാം വാർഷികാഘോഷം ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ കെ.ഇ.എൻ കുഞ്ഞഹമ്മദ് നിർവഹിച്ചു. എ.വി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എം.വി.അപ്പുക്കുട്ടൻ, വൈക്കുന്ന് നാരായണൻ, പി.വി. നാരായണൻ, പി.ആർ.പൊന്നമ്മ, എൻ.കെ.വാസുദേവൻ എന്നിവർ സംസാരിച്ചു. ടി.വി. നാരായണൻ സ്വാഗതവും കെ.രാജീവൻ നന്ദിയും പറഞ്ഞു. തുടർന്ന് എ.വി.എസ്.ജി.എച്ച്. എസ്.എസ് വിദ്യാർത്ഥികളുടെ പൂരക്കളിയും കുഞ്ഞിമംഗലം ജ്വാല തിയേറ്റേഴ്‌സ് അവതരിപ്പിച്ച നാരങ്ങാനീര് നാടകവും അരങ്ങേറി.
തലശ്ശേരിയിൽ രാഷ്ട്രരക്ഷാറാലി
തലശ്ശേരി : പൗരത്വ സംരക്ഷണ സമിതി തലശ്ശേരിയിൽ സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ റാലി കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.അഡ്വ. കെ.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. നൂറ മൈസൂൺ ഭരണഘടന വായിച്ചു കേൾപ്പിച്ചു.ഫാ: ജെറാം ചിങ്ങൻതറ , ടി. എസ് ഇബ്രാഹിംകുട്ടി മുസ്ലിയാർ, അഡ്വ . ടി ആസഫലി, സജീവ് മാറോളി , കെ. എസ് ഹംസ, ജബീന ഇർഷാദ്, ജുനൈദ് സഅദി, അബ്ദു റഷീദ് സഖാഫി, സാദിഖ് ഉളിയിൽ, അഡ്വ ഫർഹാൻ അബ്ദുൾ ഗഫൂർ, പ്രൊഫ. ഹുമയൂൺ കബീർ , അഡ്വ പി. വി സൈനുദ്ദീൻ , യു. വി അഷറഫ്, ഷുക്കൂർ ചക്കരക്കല്ല്, ഡോ. സി. പി നിസാമുദ്ദീൻ, ഷംസുദ്ദീൻ പാലക്കോട്, എം. പി അരവിന്ദാക്ഷൻ , വി. രാധാകൃഷ്ണൻ , സജീവ് മാറോളി , വി. സി പ്രസാദ് എന്നിവർ സംബന്ധിച്ചു .
ശലഭോദ്യാനം നിർമ്മിച്ചു
ചെറുപുഴ:പ്രാപ്പൊയിൽ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ സപ്തദിന സഹവാസ ക്യാംപിന്റെ ഭാഗമായി തിരുമേനി എസ്.എൻ.ഡി.പി.എൽ.പി.സ്‌കൂളിൽ ശലഭോദ്യാന പാർക്ക് നിർമ്മിച്ചു. സ്‌കൂൾ നവീകരണവും നടത്തി. ഏഴു ദിവസങ്ങളിലായി നടക്കുന്ന ക്യാംപിൽ ജൈവപച്ചക്കറി തോട്ടനിർമ്മാണം,പുഴ സംരക്ഷണം, ഓടകൊണ്ടുള്ള കൊട്ട,മുറം എന്നിവയുടെ നിർമ്മാണം,രക്ഷാകർതൃസംഗമം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തി.
ആണ്ട് തിറ മഹോത്സവം
തലശ്ശേരി : മമ്പറം എടപ്പാടി ശ്രീ കളരി ഭഗവതി ക്ഷേത്രം ആണ്ടി തിറ മഹോത്സവം 29, 30,31, തീയ്യതികളിലായി നടക്കും. വിവിധ ദിവസങ്ങളിലായി ഗുളികൻ, ഭൈരവൻ, കരുവാൾ ഭഗവതി, ശാസ്തപ്പൻ, രക്തചാമുണ്ഡി, വിഷ്ണു മൂർത്തി ,ശ്രീപോർക്കലി ഭഗവതി, ഉച്ചിചിട്ട ഭഗവതി മൂർക്കികൾ കെട്ടിയാടും. എടപ്പാടി അപ്പുക്കുട്ടൻ നായർ. , ടി. ചന്ദ്രൻ , എടപ്പാടി രാജൻ നായർ, എടപ്പടി ബിജു തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു
പുസ്തക പ്രകാശനം 29 ന്
'പ്രമേഹവും നേത്ര സംരക്ഷണവും 'പുസ്തക പ്രകാശനം ' 29 ന് തലശ്ശേരി സിറ്റി സെന്ററിലെ കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ നടക്കുമെന്ന് കേരള സൊസൈറ്റി ഓഫ് ഓപ്താൽ മിക് സർജൻസ് ഭാരവാഹികളായ ഡോ.ശ്രീനി എടക്ലോൺ, ഡോ. പി. വി. രാജൻ, സി.കെ. രന്ദീപ്, ജി.വി രാകേശ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ജി.വി ബുക്‌സുമായി സഹകരിച്ചാണ് പുസ്തക പ്രകാശനം ഒരുക്കുന്നത്.അതോടൊപ്പം കെ. എസ്. ഒ. എസും ഐ. എം. എ തലശ്ശേരി, മലബാർ എൻഡോ ക്രൈൻ സൊസൈറ്റി, സീനിയർ സിറ്റിസൺസ് ഫ്രന്റ്‌സ് വെൽഫെയർ അസോസിയേഷൻ എന്നിവരുടെ ആഭിമുഖ്യത്തിൽ സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി ,പ്രമേഹ രോഗ നിർണ്ണയ ക്യാമ്പുകളും സെമിനാറുകളും നടക്കും. എ എൻ. ഷംസീർ എം. എൽ. എ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പ്രമേഹ നിർണ്ണയവും ഡയബറ്റിക് റെറ്റിനോപ്പതി സക്രീനിംഗ്, പ്രമേഹരോഗികൾക്കായുള്ള ഭക്ഷണ പ്രദർശനം, പ്രമേഹ ചികിത്സയെക്കുറിച്ചുള്ള ക്ലാസുകളും ഉണ്ടായിരിക്കും.കാലത്ത് 9 മുതൽ 12 30. വരെയായിരിക്കും ക്യാമ്പ്. ഫോൺ 9745478041, 9747140047 .
പി ആർ സ്വർണ്ണ മെഡൽ ചിത്രരചനാ മത്സരം
പാനൂർ:: മുൻ മന്ത്രിയും സോഷ്യലി്ര്രസ്റ്റ് നേതാവുമായ പി. ആർകുറുപ്പിന്റെ 19 ാം ചരമവാർഷികാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പി .ആർ.സ്മാരക സ്വർണ്ണ മെഡലിനായുള്ള അഖില കേരള ചിത്രരചനാ മത്സരത്തിൽ മികച്ച ചിത്രകാരനായി പ്രണവ് 'പി. കടലായിയെ തിരഞ്ഞെടുത്തു.കാർത്തികേയൻ ചെണ്ടയാട് സ്മാരക പുരസ്‌ക്കാരത്തിനും അർഹനായി. പി.ആർ സ്മാരക ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ നടന്ന മത്സരം ചിത്രകാരനും കവിയുമായ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു.ഇ ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.മോഹനൻ, ഗിരീഷ്മക്രേരി, ടി.പി.അനന്തൻ, രവീന്ദ്രൻ കുന്നോത്ത്, എൻ.ധനഞ്ജയൻ,സജീന്ദ്രൻ പാലത്തായി, ടി. കെ.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
കണ്ടങ്കാളി സമരം;
സത്യഗ്രഹം 56 ദിവസം പിന്നിട്ടു.
പയ്യന്നൂർ: നെൽവയൽ ഉൾപ്പെടെ കണ്ടങ്കാളിയിൽ 86 ഏക്കർ തണ്ണീർത്തടം നികത്തി പെട്രോളിയം ശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി പയ്യന്നൂർ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസിനു മുന്നിൽ നടത്തുന്ന സത്യഗ്രഹ സമരം 56 ദിവസം പിന്നിട്ടു. കഴിഞ്ഞ ദിവസം
നഗരസഭാ മാർച്ച് നടത്തിയതിന്റെ പേരിൽ സമര പ്രവർത്തകർക്കെതിരെ കേസെടുത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. സമരസമിതി ചെയർമാൻ ടി.പി.പത്മനാഭൻ , കൺവീനർ അപ്പുക്കുട്ടൻ കരയിൽ, അത്തായി ബാലൻ, മണിരാജ് വട്ടക്കൊവ്വൽ, മഹേഷ് പി.,അത്തായി പത്മിനി, എം.കമല, മാടക്ക ജാനകി, വി.സി.ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.സമരത്തിന് പിന്തുണയുമായി കവിയും സാമൂഹിക പ്രവർത്തകനുമായ പ്രേമചന്ദ്രൻ ചോമ്പാല സമരപ്പന്തലിൽ കവിതകൾ അവതരിപ്പിച്ചു.
പറശ്ശിനിക്കടവിൽ നിന്ന് കുട്ടികളുടെ ആഭരണങ്ങൾ കവർന്ന യുവതി റിമാൻഡിൽ
തളിപ്പറമ്പ്: പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ നിന്ന് കുട്ടികളുടെ ആഭരണങ്ങൾ കവർന്ന് പിടിയിലായ യുവതിയെ റിമാന്റ് ചെയ്തു.പാനൂർ മേലെ ചമ്പാട് വാടക വീട്ടിൽ താമസിക്കുന്ന ഷംന ബിജു(38) ആണ് റിമാന്റിലായത്.
നാല് മാസം മുമ്പ് മകളുടെ വിവാഹം കഴിഞ്ഞതിന് ശേഷം സാമ്പത്തികപ്രയാസമുണ്ടായതാണ് മോഷണം നടത്താൻ കാരണം . കഴിഞ്ഞ ദിവസം . രാവിലെ ഒൻപതരയോടെ ക്ഷേത്രത്തിൽ വച്ച് ചാലക്കുടി സ്വദേശികളുടെ കുട്ടിയുടെ ഒന്നര പവൻ സ്വർണ്ണ കാൽ വളയാണ് ആദ്യം നഷ്ടപ്പെട്ടത്. പിന്നീട് കോഴിക്കോട് നിന്നെത്തിയ കുട്ടിയുടെ രണ്ട് പവൻ വരുന്ന വളകളും നഷടപ്പെട്ടു. മോഷണവിവരം ക്ഷേത്രം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതോടെ അവർ പൊലീസിൽ വിവരം നൽകുകയും കുട്ടികളുടെ രക്ഷിതാക്കൾ രേഖാമൂലം പരാതികൾ നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്ഷേത്ര പരിസരത്തു നിന്ന് യുവതി പിടിയിലായി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരക്കുള്ള ദിവസങ്ങളിലെല്ലാം പറശിനിക്കടവിൽ യുവതിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കോഴക്കോട് നാദാപുരം, തൃശൂർ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി പേരുടെ കുട്ടികൾ ഉപയോഗിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ ഈ ദിവസങ്ങളിൽ കാണാതെപോയിരുന്നെങ്കിലും പൊലീസിൽ പരാതികൾ ലഭിച്ചിരുന്നില്ല.
കൈരാതി ക്ഷേത്ര ഭണ്ഡാരം കവർന്നു
ഇരിട്ടി:കൈരാതി കിരാതക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ അന്നദാന മണ്ഡപ നിർമ്മാണത്തിനായി സ്ഥാപിച്ച ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് പണം കവർന്നു..മുഖംമൂടിയണിഞ്ഞ രണ്ടംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മനസ്സിലായി. വിവരമറിയിച്ചതിനെത്തുടർന്ന് ഇരിട്ടി എസ് ഐ ദനേശൻ കൊതേരിയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘമാണ് ക്ഷേത്രത്തിലെ സി .സി. ടി. വി. ദൃശ്യങ്ങൾ പരശോധിച്ചത്. കഴിഞ്ഞ റിവസംപുലർച്ചെ ഒന്നരയോടെ തൊപ്പിയും മുഖം മറച്ചും എത്തിയ രണ്ടംഗ സംഘം അരമണിക്കൂറോളം ശ്രമിച്ചാണ് പൂട്ട് തകർത്ത് പണം കവർന്നത്. വെളിച്ചമില്ലാത്തത് കൊണ്ടും മുഖം പാടേ മറച്ചതുകൊണ്ടും കവർച്ചക്കാർ ആരാണെന്ന് വ്യക്തമല്ല. ക്ഷേത്രം അധികാരികളുടെ പരാതിയിൽ പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
കുന്നിടിക്കലിനെതിരെ പൊലീസ് നടപടി തുടങ്ങി
ഇരിട്ടി: തലശ്ശേരിവളവ് പാറ റോഡ് നവീകരണത്തിന്റെ മറവിൽ ഇരിട്ടിയിൽ വ്യാപകമായി കുന്നുകൾ ഇടിച്ച് നിരത്തുന്നതിനെതിരെ പൊലീസ് നടപടി തുടങ്ങി .ഇന്നലെ പുലച്ചെ ഇരിട്ടി പാലത്തിന് സമീപത്തെ കുരിശ് പള്ളിക്ക് പുറക്കിലെ കുന്ന് ഇടിച്ച് നിരത്തുകയായിരുന്ന ജെ.സി.ബി പൊലീസ് പിടികൂടി.
ഇതിന്റെ സമീപത്തായി റോഡ് നവീകരണത്തിന്റെ ഭാഗമായി കുന്ന് ഇടിച്ച് നിരത്തുന്നതിന്റെ മറവിലാണ് കുരിശ് പള്ളിക്ക് പിറകിലെ കുന്ന് സ്വകാര്യ വ്യക്തി ഇടിച്ച് നിരത്തുന്നത് .ഇരിട്ടി പയഞ്ചേരി മുക്കിലെ വലിയ കുന്ന് ഇടിച്ച് നിരത്താൻ തുടങ്ങിയിട്ട് ആഴ്ച്ചകൾ കഴിഞ്ഞു റവന്യു അധികൃതർ നടപടിയെടുത്തിരുന്നില്ല.
ധനുത്തിറ മണ്ഡല മഹോത്സവത്തിന് തുടക്കം
ഇരിട്ടി : മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മുണ്ടയാം പറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിലെ ധനുത്തിറ മണ്ഡല മഹോത്സവത്തിന് തുടക്കമായി. രാവിലെ 7 .30 ന് ആയാടത്തിൽ കുഞ്ഞിക്കണ്ണൻ നായർ എന്ന പൊന്നൻ പാട്ടാളി ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റ് നടത്തി. സൂര്യഗ്രഹണം നടക്കുന്ന ദിവസമായതിനാൽ രാവിലെ 10 മണിയോടെ വിവിധ ദേശങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്ക് നടക്കേണ്ടിയിരുന്ന ഘോഷയാത്രകൾ 11 .30 തോടെയാണ് ആരംഭിച്ചത്. മുണ്ടയാം പറമ്പ്, വാഴയിൽ, തെങ്ങോല, കുന്നോത്ത്, കമ്പനി നിരത്ത്, നടുക്കുനി , മൂന്നാംകുറ്റി ദേശക്കാർ ചെണ്ടമേളം, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ നടത്തിയ ഘോഷയാത്രാ സംഗമം 3 .30 തോടെ ക്ഷേത്രപരിസരത്ത് നടന്നു. വൈകുന്നേരം 6 .30 ന് ഭജന , തുടർന്ന് സാംസ്‌കാരിക സമ്മേളനം എന്നിവയും നടന്നു. സാംസ്‌കാരിക സമ്മേളനം എഴുത്തുകാരൻ ജയചന്ദ്രൻ മൊകേരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ടി.എം. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. അമൃതാന്ദമയി മഠം കണ്ണൂർ അദ്ധ്യക്ഷൻ സ്വാമി അമൃതകൃപാനന്ദ പുരി മുഖ്യ ഭാഷണം നടത്തി. കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. രാത്രി 10 മണിയോടെ വലിയ പറമ്പുംകരി , ഈന്തുംകരി , ഉരുപ്പുംകുറ്റി , തുടിമരം, വാളത്തോട്, രണ്ടാം കടവ്, വാണിയപ്പാറ, മണിമരുതും ചാൽ, അങ്ങാടിക്കടവ്, ആറളം ഫാം ദേശക്കാരുടെ ഭക്തിനിർഭരമായ ഘോഷയാത്രയും ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് സൂപ്പർ മെഗാഷോ, മായാസീത പുണ്യ പുരാണ നാടകം, അറിവിലാൻ , പെരുമ്പേശൻ തുടങ്ങിയ തെയ്യക്കോലങ്ങളും കെട്ടിയാടി. ഇന്ന് വൈകുന്നേരം 4 .30 ന് വലിയതമ്പുരാട്ടി ത്തിറ, ഓലയിൽ മുത്താച്ചിയും മകളും , രാപ്പോതിയോർ ഭഗവതി തുടങ്ങിയ തെയ്യങ്ങളും നടക്കും.
( പടം മുണ്ടയാംപറമ്പ് ധനുത്തിറ മഹോത്സവത്തോടനുബന്ധിച്ച് നടന്ന വിവിധ ദേശക്കാരുടെ ഘോഷയാത്രയിൽ നിന്നും )
ത്യാഗരാജ സംഗീതോൽസവം 27 മുതൽ
കണ്ണൂർ: സംഗീതസഭയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ത്യാഗരാജസംഗീതോൽസവം ഡിസംബർ 27,28,29 തീയതികളിലായി നടക്കുമെന്ന് സംഗീതസഭ പ്രസിഡന്റ് കെ. പ്രമോദ്, സെക്രട്ടറി ഒ. എൻ. രമേശൻ എന്നിവർ അറിയിച്ചു.
27ന് വൈകന്നേരം 5.30ന് കണ്ണൂർ ഐ.എം.എ ഹാളിൽ തുറമുഖ, പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ത്യാഗരാജ സംഗീതോൽസവം ഉദ്ഘാടനം ചെയ്യും. തുടർന്ന് എസ്. കെ. മഹതിയുടെ സംഗീതകച്ചേരി. 28ന് വൈകന്നേരം ഐഎംഎ ഹാളിൽ നടക്കുന്ന പരിപാടി കണ്ണൂർ ഡിവൈ.എസ്.പി .പി. പി .സദാനന്ദൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിദ്വാൻ തിരുമലൈ ശ്രീനിവാസിന്റെ സംഗീതകച്ചേരി.
29ന് രാവിലെ 9.30 മുതൽ ഐ.എം.എ ഹാളിൽ ത്യാഗരാജ സംഗീതാരാധന നടക്കും. വൈകുന്നേരം 5 മണിക്ക് കണ്ണൂർ സാധുകല്യാണ മണ്ഡപത്തിൽ പഞ്ചരത്‌ന കീർത്തനാലാപനത്തിന് സംഗീത പൂർണശ്രീ കാഞ്ഞങ്ങാട് ടി. പി. ശ്രീനിവാസനും സംഘവും നേതൃത്വം നൽകും.
വൈകന്നേരം 6 മണിക്ക് ശ്രീ ത്യാഗരാജ സംഗീതോൽസവത്തിന്റെ സമാപനം കെ. സുധാകരൻ എം. പി. ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് ടി.പത്മനാഭൻ മുഖ്യാതിഥിയായിരിക്കും. തുടർന്ന് സംഗീതരത്‌നം 2019 അവാർഡ് പണ്ഡിറ്റ് രമേഷ് നാരായണനു സമ്മാനിക്കും. പണ്ഡിറ്റ് രമേശ് നാരായണനും മധുശ്രീ നാരായണനും അവതരിപ്പിക്കുന്ന മൃദുമൽഹാർ ഹിന്ദുസ്ഥാനി സംഗീതസന്ധ്യയും ഉണ്ടായിരിക്കും.
ലഹരിക്കെതിരെ ചരടുകുത്തി കോൽക്കളി 29ന്
പയ്യന്നൂർ: ലഹരിക്കെതിരെ കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ 214 വിദ്യാർത്ഥികൾ 29 ന് അവതരിപ്പിക്കുന്ന ചരടുകുത്തി കോൽക്കളിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
29 ന് വൈകിട്ട് അഞ്ചിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കളിത്തട്ട് ഉദ്ഘാടനം രാജ് മോഹൻ ഉണ്ണിത്താൻ എം.പിയും, ഗുരുക്കൾക്കുള്ള ഉപഹാര സമർപ്പണം ടി.വി.രാജേഷ് എം.എൽ.എയും വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം ടി. ഐ. മധുസൂദനനും നിർവ്വഹിക്കും. കലക്ടർ ടി.വി.സുഭാഷ്, എസ്.പി പ്രതീഷ് കുമാർ, ഗിന്നസ് സുനിൽ ജോസഫ്, ഗിന്നസ് പ്രജീഷ് കണ്ണൻ തുടങ്ങിയവർ സംബന്ധിക്കും.
ലിംക വേൾഡ് റിക്കാർഡ്, യൂനിവേഴ്‌സൽ റിക്കാർഡ് ഫോറം, ഇന്ത്യൻ റിക്കാർഡ് ബുക്ക്, ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ്‌സ് തുടങ്ങിയവ ലക്ഷ്യമിട്ടു കൂടിയാണ് കോൽക്കളി അവതരിപ്പിക്കുന്നത്. വിളംബര ജാഥ ഇന്ന് വൈകിട്ട് നടക്കും.
നാളെഎക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ കളിത്തട്ട് സന്ദർശിക്കും.കെ.ശിവകുമാറാണ് ചരടുകുത്തി കോൽക്കളി പരിശീലിപ്പിച്ചത്. വിദ്യാലയത്തിൽ എൻ.എസ്.എസ്, എസ്.പി.സി വിദ്യാർത്ഥികൾ ചേർന്നാണ് പരിപാടി അവതരിപ്പിക്കുന്നത്.വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, പി.വി.വിനോദ്കുമാർ, കെ.ശിവകുമാർ ,എം .പ്രസാദ്, ടി.ബാലൻ, കെ.വി.മോഹനൻ, എം.ബാലകൃഷ്ണൻ, എ.വി.ശശികുമാർ തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.
പയ്യന്നൂർ കാറമേൽ മുച്ചിലോട്ട് പെരുങ്കളിയാട്ടം; പാലക്ക് കുറിയിടുന്നു
കാറമേൽ പെരുങ്കളിയാട്ടം;പാലക്ക് കുറിയിട്ടു
പയ്യന്നൂർ : കാറമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പതിനാല് വർഷങ്ങൾക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള പാലക്ക് കുറിയിടൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. മുൻകൂട്ടി നിശ്ചയിച്ച മുഹൂർത്തത്തിൽ ആചാരക്കാരും കോയ്മമാരും പാലമരത്തിന് മഞ്ഞൾ കുറിയിടുകയും തുടർന്ന് ക്ഷേത്രം ജന്മാചാരി കെ പി രാമകൃഷ്ണൻ മരത്തിന് കൊത്തിടുകയും ചെയ്തു. പെരുങ്കളിയാട്ടത്തിന് കന്നിക്കലവറ, നാലില പന്തൽ എന്നിവയുടെ തൂണുകളും വാതിലുകളും പാലമരം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.
മുറിച്ചെടുക്കുന്ന പാലമരങ്ങൾക്ക് പകരമായി സി കൃഷ്ണൻ എംഎൽഎയുടെ കനിമധുരം ഹരിത കേരളം പദ്ധതിയുടെ സഹകരണത്തോടെ ഹരിത കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യായിരത്തോളം
ഔഷധ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തിട്ടുണ്ട്.