കണ്ണൂർ: പ്രസിദ്ധ ചരിത്ര ഗവേഷകനും പുരാവസ്തു ശേഖരത്തിന് ഉടമയുമായ ചെറിയ പാടത്ത് നാരായണൻ വിമലൻ (80) കൊച്ചിയിൽ നിര്യാതനായി. റിട്ട. ഐ.ടി.ഡി.സി ഓഫീസറായിരുന്നു. 2 ദശകത്തോളം കണ്ണൂർ ഡിസിസി ഓഫീസിനു സമീപം തന്റെ വീടായ കണ്ണോത്ത് വില്ലയെചരിത്ര മ്യൂസിയം ആക്കി മാറ്റിയ വിമലൻ അടുത്തകാലത്താണ് സ്വദേശമായ എറണാകുളം കുരീക്കാട് ദേവി കൃപയിലേക്ക് താമസം മാറിയത്. വിദേശികളടക്കമുള്ള നിരവധി ചരിത്രകുതുകികളും ഗവേഷകരും ഇവിടെ നിത്യസന്ദർശകരായിരുന്നു. അപൂർവ്വ പുരാതന താളയോലഗ്രന്ഥങ്ങൾ അടക്കം അദ്ദേഹത്തിന്റെ ശേഖരത്തിൽ ഉൾപ്പെട്ടിരുന്നു. വിദേശീയരും തദ്ദേശീയരും വദേശീയരുമായ നിരവധി ഗവേഷകർ ഇവിടെ പഠനത്തിന് എത്തിയിരുന്നു. നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഭാര്യ: പരേതയായ എ.കെ. ശൈലജ. മക്കൾ: നിത, ഹിത. മരുമകൻ: സേതുനാഥ് (ദുബായ്). സംസ്കാരം ഇന്ന് 12ന് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ.