ചെറുവത്തൂർ : എഴുപത് മൺചെരാത് തെളിയിച്ച് കാരിയിൽ എ.എൽ. പി സ്കൂൾ സപ്തതി ആഘോഷത്തിന് തുടക്കം.എം.രാജഗോപാലൻ എം എൽ എ പൂർവ വിദ്യാർത്ഥി മുൻ എം എൽ എ കെ.കുഞ്ഞിരാമൻ എന്നിവരും സ്കൂളിലെ ആദ്യ പഠിതാക്കളായ എഴുപത് പേരും ചേർന്നാണ് മൺചെരാതുകൾ തെളിച്ച് ഉദ്ഘാടനം ചെയ്തത്.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അദ്ധ്യക്ഷനായിരുന്നു ജില്ലാ പ്രോജക്ട് ഓഫീസർ എം.കെ.വിജയകുമാർ,.സി.വി പ്രമീള, കെ.വി.കുഞ്ഞിരാമൻ, ഒ.വി.നാരായണൻ,കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു.ടി.വി ജയസുധ സ്വാഗതവും പി.വി.മിനി നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം ഉദിനൂർ ജ്വാല തിയറ്റേഴ്സ് മർഫി നാടകമവതരിപ്പിച്ചു.