കണ്ണൂർ:മുൻ സൈനികരുടെ നേതൃത്വത്തിൽ ഭാരതീയ ജവാൻ കിസാൻ പാർട്ടി എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു.മുൻ സൈനികരോടുള്ള വിവേചനം അവസാനിപ്പിക്കുക,തൊഴിൽ രഹിതരായ യുവാക്കൾക്ക് തൊഴിൽ നൽകുക,സേനയിൽ നിന്ന് മരിക്കുന്ന ജവാൻമാരുടെ ആശ്രിതർക്ക് ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒന്നിന് ഉച്ചയ്ക്ക് 2.30 ന് കണ്ണൂർ ജവഹർ പബ്ലിക്ക് ലൈബ്രറി ഹാളിൽ പാർട്ടി പ്രഖ്യാപന കൺവെൻഷൻ നടക്കും. വാർത്താസമ്മേളനത്തിൽ ദേശീയ അദ്ധ്യക്ഷൻ രാമചന്ദ്രൻ ബാലിലേരി,സെക്രട്ടറി സുരേന്ദ്രൻ വാടവി, കെ.എ.തമ്പാൻ, ടി.വി.രാധാകൃഷ്ണൻ, എം.രാധാകൃഷ്ണൻ, കെ.സി.ചാക്കോ, ശാവ്തി ഭൂഷൺ എന്നിവർ പങ്കെടുത്തു.