തലശേരി : തലശ്ശേരി - കോടിയേരി റോഡിൽ കലുങ്ക് നിർമ്മണം നടക്കുന്നതിനാൽ 30 മുതൽ ഫെബ്രുവരി 28 വരെ ഗതാഗതം നിരോധിച്ചു. പാനൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പന്തക്കലിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മൂലക്കടവ്, മൂഴിക്കര കുട്ടിമാക്കൂൽ കണ്ടിക്കൽ എരഞ്ഞോളിപ്പാലം ചിറക്കര വഴി തലശ്ശേരിയിലേക്കും തലശ്ശേരിയിൽ നിന്ന് പോകുന്ന വാഹനങ്ങൾ മഞ്ഞോടി മൂഴിക്കര കോപ്പാലം വഴി പാനൂരിലേക്കും തിരിച്ചും പോകണം.

മാടപ്പീടിക ഭാഗത്തു നിന്ന് തലശ്ശേരിയിലേക്കും തലശ്ശേരിയിൽ നിന്ന് മാടപ്പീടിക ഭാഗത്തേക്കും പോകുന്ന വാഹനങ്ങൾ ടെമ്പിൾഗേറ്റ്, സൈദാർ പള്ളി, മട്ടാമ്പ്രം പള്ളി റോഡ് വഴിയും കടന്നുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.