കൂത്തുപറമ്പ് : കിണവക്കൽ ചാമ്പാട് റോഡിൽ മെക്കാഡം പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ 15 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു. കിണവക്കൽ നിന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെള്ളപ്പന്തൽ, അമ്പലമുക്ക്, പറമ്പായി, മൈലുള്ളി മെട്ട വഴി മമ്പറം അഞ്ചരക്കണ്ടി റോഡിൽ പ്രവേശിക്കണം. അഞ്ചരക്കണ്ടിയിൽ നിന്ന് കൂത്തുപറമ്പിലേക്ക് വരുന്ന വാഹനങ്ങൾ കുളത്തുമല, കല്ലായി, വേങ്ങാട് അങ്ങാടി, കപ്പാറ കിണവക്കൽ വഴി കണ്ണൂർ കൂത്തുപറമ്പ് റോഡിലേക്കും പ്രവേശിക്കേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.