gold

മട്ടന്നൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ .ഇന്നലെ 65 ലക്ഷം രൂപ വിലവരുന്ന 1.972 ഗ്രാം സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. വെളുപ്പിന് 3.15 ന്‌ മസ്കറ്റിൽ നിന്നെത്തിയ കൂത്തുപറമ്പ് കോട്ടയം പൊയിൽ സ്വദേശി ‌ പി.പി. നൗഷാദിൽ നിന്നാണ് സ്വർണം പിടികൂിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ. വികാസ്, സൂപ്രണ്ട് കെ.സുകുമാരൻ ,ഇൻസ്‌പെക്ടർമാരായ എൻ.സി.പ്രശാന്ത് , അശോക് കുമാർ , ബി.യദു കൃഷ്ണ, കെ.വി.രാജു , മനീഷ് കുമാർ എന്നിവർ പരിശോധനയ്‌ക്ക് നേതൃത്വം നൽകി.