പയ്യന്നൂർ: പൗരത്വബില്ലിനെതിരെ ഡൽഹിയിൽ നടന്ന സമരത്തിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ പ്രകടനവും യോഗവും നടത്തി. ജില്ലാ കമ്മിറ്റി അംഗം ജി ലിജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.കെ. നിഷാദിന്റെ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി.പി. അനീഷ, ബ്ലോക്ക് ട്രഷറർ ടി.പി. അനൂപ് തുടങ്ങിയവർ സംസാരിച്ചു.

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ നടത്തിയ പ്രകടനം.

തടസം നീക്കണം
മയ്യിൽ: നിയമം ലംഘിക്കുന്നതിന്റെ പേരിൽ പൊലീസ് പിടികൂടുന്ന വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നതിന്റെ പേരിൽ യാത്രക്കാർക്കും വ്യാപാരികൾക്കുമുണ്ടാകുന്ന തടസം പരിഹരിക്കണമെന്ന് മയ്യിൽ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപനസമിതി സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: അബ്ദുൾ ഗഫൂർ(പ്രസി), എം.മജീദ്(സെക്ര.), ഇ.ശ്രീജേഷ്(ട്രഷ).