തോട്ടട: പുല്ലാഞ്ഞിയോടൻ താവഴി ചിറക്കൽ തറവാട് കുടുംബ സംഗമം തറവാട് കാരണവർ സി.വി. മാധവൻ നമ്പ്യാർ സംഗമം ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങളായ മീനാക്ഷി അമ്മ, സരോജിനി അമ്മ, കല്ല്യാണി അമ്മ എന്നിവരെ ആദരിച്ചു. പി.കെ വിജയൻ, സി.വി ദാമോദരൻ നമ്പ്യാർ, പി.കെ പ്രഭാകരൻ, സുധാകരൻ, സി.വി പ്രദീപൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ സി.വി മനോഹരൻ സ്വാഗതവും സി.വി. ശ്രീജിത്ത് നന്ദിയും പറഞ്ഞു. സംഗമത്തിന്റെ ഭാഗമായി കലാപരിപാടികളും കായിക മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്ക് കാരണവർ മാധവൻ നമ്പ്യാർ സമ്മാനദാനവും നിർവ്വഹിച്ചു.


തോട്ടടയിലെ ചിറക്കൽ തറവാട് കുടുംബസംഗമത്തിൽ പങ്കെടുത്തവർ തറവാട്ട് കാരണവർ ശ്രീ. മാധവൻ നമ്പ്യാരോടൊപ്പം