കാസർകോട്: വീട്ടമ്മയെ അക്രമിച്ചുവെന്ന പരാതിയിൽ കൊലക്കേസ് പ്രതിയടക്കം നാലുപേർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. അടുക്കത്ത് ബയൽ ജി. യു. പി സ്‌കൂളിന് സമീപത്തെ ശിവപ്രസാദിന്റെ ഭാര്യ മാലതി(32)യുടെ പരാതിയിൽ ബട്ടംപാറയിലെ മഹേഷ്, അർഷിത്, അഭിഷേക്, പ്രജ്വൽ എന്നിവർക്കെതിരെയാണ് കേസ്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മാലതിയുടെ ഭർത്താവ് ശിവപ്രസാദ് സ്‌കൂൾ പി. ടി .എ കമ്മിറ്റിയംഗമാണ്. സ്‌കൂളിന് സമീപം രാത്രിയിൽ മദ്യക്കുപ്പികൾ കണ്ടെത്തിയത് ശിവപ്രസാദ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ വീടുകയറി അക്രമം നടത്തുകയായിരുന്നു. മഹേഷ് കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയാണ്.