ഇരിട്ടി: വന്യമൃഗശല്യത്തിനെതിരെ മലയോര കർഷക സംരക്ഷസമിതിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ കണ്ടപ്പന വനം വകുപ്പ് ഓഫീസിന്റെ മുന്നിൽ രാപ്പകൽ സമരം തുടങ്ങി. സമരം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു .റോയി നമ്പുടകം, സണ്ണി മേച്ചേരി, മാത്യു പറമ്പിൽ, തോമസ് ആമക്കാട്ട് വത്സല ധനേന്ദ്രൻ, ഫാദർ വിൻസെന്റ് കളപ്പുരക്കൽ, ഫാദർ സാബു മാപ്പിളശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു .തലശ്ശേരി അതിരൂപത മെത്രൻ ജോർജ് വളക്കാട് സമരപന്തൽ സന്ദർശിച്ചു. ഇന്നലെ ഒമ്പത് മണിക്ക് തുടങ്ങിയ സമരം ഇന്ന് രാവിലെ ഒമ്പത് മണിക്ക് അവസാനിക്കും.