കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ തെക്കേപ്പുറം മുസ്‌ലിം ജമാഅത്ത് നേതൃത്വത്തിൽ ഹിറാ മസ്ജിദുമായി സഹകരിച്ച് ബഹുജനറാലിയും പ്രതിഷേധയോഗവും നടത്തി. തെക്കേപ്പുറം മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് സി. കുഞ്ഞഹമ്മദ് ഹാജി പാലക്കി, സെക്രട്ടറി എം. ഇബ്രാഹിം, സി.പി.എം നേതാവ് സുനിൽ കുമാർ, കോൺഗ്രസ് നേതാവ് എൻ.വി അരവിന്ദാക്ഷൻ നായർ, പഞ്ചായത്തംഗം ഹമീദ് ചേരക്കാടത്ത്, സി.എച്ച് ഇബ്രാഹിം മാസ്റ്റർ, ടി.മുഹമ്മദ് അസ്‌ലം, അഹമ്മദ് ബെസ്‌റ്റോ, ബി.എം മുഹമ്മദ് കുഞ്ഞി, കമാൽ കുഞ്ഞഹ്മമ്മദ്, ഐ. അബ്ദുല്ല, ഷുക്കൂർ പള്ളിക്കാടത്ത്, കെ. എച്ച് അഷ്‌റഫ് , എം. ഹമീദ് ഹാജി, എം. മുഹമ്മദ് കുഞ്ഞി, എ.പി ഉമ്മർ, അഹമ്മദ് കിർമാനി, സി. മുഹമ്മദ് കുഞ്ഞി, ഗഫൂർ മായിൻകാടത്ത് , ഇഖ്ബാൽ പള്ളി ഇമാം ശംസു സഅദി, ഷാഹുൽ ഹമീദ്, പി.എം ഹസൈനാർ, തുടങ്ങിയവർ നേതൃത്വം നൽകി. തെക്കേപ്പുറം ഖത്തീബ് മുഹമ്മദ് ഇർഷാദ് അൽ അസ്ഹരി ഉദ്ഘാടനം ചെയ്തു. പാലക്കി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.

സി.പി.എം നേതാവ് സുനിൽ കുമാർ ,മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സതീഷൻ പറക്കാട്, റസാക്ക് കോളോത്ത്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി നിഷാന്ത്, ടി. മുഹമ്മദ് അസ്‌ലം, പി.അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. എം. ഇബ്രാഹിം സ്വാഗതം പറഞ്ഞു.

പൗരത്വ ഭേദഗതിക്കെതിരെ കാഞ്ഞങ്ങാട് നടന്ന ബഹുജന റാലി