കണ്ണൂർ: ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച ഏഴ് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഗസ്റ്റ്ഹൗസിൽ നിന്നു വരുംവഴി താവക്കര ജംഗ്ഷനിലാണ് പ്രതിഷേധമുണ്ടായത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, യൂത്ത് കോൺഗ്രസ് കണ്ണൂർ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി, സുദീപ് ജെയിംസ്, അഭിജിത്ത് തുടങ്ങിയവരാണ് അറസ്റ്റിലായത്. കെ. സുധാകരൻ എം.പിയും മേയർ സുമാ ബാലകൃഷ്ണനും പരിപാടി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.

ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന വിവരത്തെ തുടർന്ന് കണ്ണൂർ നഗരത്തിൽ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. യൂണിവേഴ്‌സിറ്റി കവാടത്തിലേക്ക് പ്രതിഷേധക്കാർ എത്താതിരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും രണ്ടുദിവസം മുമ്പേ എടുത്തിരുന്നു.