കണ്ണൂർ: ഗവർണർക്കെതിരെ പ്രതിഷേധം നടത്തരുതെന്ന് വിദ്യാർത്ഥി സംഘടനാ നേതാക്കൾക്ക് ജില്ലാ പൊലീസ് മേധാവി താക്കീത് നൽകിയെങ്കിലും സമരക്കാരെ നിയന്ത്രിക്കാൻ പൊലീസിനു കഴിഞ്ഞില്ല.നിയമലംഘനമോ അക്രമ സംഭവങ്ങളോ ഉണ്ടായാൽ നേതാക്കൾ ഉത്തരവാദികളാകുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. എന്നാൽ പൊലീസിന്റെ കണക്കുകൂട്ടലിൽ നിന്നു വ്യത്യസ്തമായി വിദ്യാർഥികൾക്കു പുറമേ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ചരിത്രകാരന്മാരും പ്രതിനിധികളും പ്രതിഷേധിക്കുകയായിരുന്നു.