ബി.ടെക് ഹാൾടിക്കറ്റ്
31 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി.ടെക് ഡിഗ്രി സപ്ലിമെന്ററി (2007) അഡ്മിഷൻ മുതൽ (പാർട്ട്ടൈം ഉൾപ്പെടെ) പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
വാക്ക് ഇൻ ഇന്റർവ്യൂ
നീലേശ്വരം രാജൻ മെമ്മോറിയൽ കാമ്പസിലേക്ക് മോളിക്യുലർ ബയോളജി പഠനവകുപ്പിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ജനുവരി ഒന്നിന് രാവിലെ 11ന് നീലേശ്വരം കാമ്പസിലെ മോളിക്യുലർ ബയോളജി പഠനവകുപ്പിൽ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം എത്തണം ഫോൺ: 9663749475.