കാസർകോട്: കേരള എൻജനിയറിംഗ് സ്റ്റാഫ് അസോസിയേഷൻ 62 ാം സംസ്ഥാന സമ്മേളനത്തിന് കാസർകോട് തുടക്കമായി. പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിലെ ടി. സുരേശൻ നഗറിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
ഉച്ചയ്ക്ക് ശേഷം ശമ്പള പരിഷ്‌കരണം പ്രശ്‌നങ്ങളും പ്രതിവിധിയും വിഷയത്തിലുള്ള സെമിനാറിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ. നരേഷ് കുമാർ വിഷയം അവതരിപ്പിച്ചു. വിളംബരഘോഷയാത്ര പി. ഡബ്ല്യു.ഡി കോംപ്ലക്‌സിൽ നിന്നാരംഭിച്ച് നഗരം ചുറ്റി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് എച്ച്. സിദ്ദിഖ്, സെക്രട്ടറി പി.എ രാജീവ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി. ഭുവനേന്ദ്രൻ, പ്രസിഡന്റ് കെ. പ്രീത എന്നിവർ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം വത്സൻ പിലിക്കോട് ഉദ്ഘാടനം ചെയ്തു. എം. നാരായണൻ അധ്യക്ഷനായി.