നീലേശ്വരം: ആർ.എസ്.എസ് നീലേശ്വരത്ത് ബോധപൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നതായി സി.പി.എം നീലേശ്വരം ഏരിയാ കമ്മിറ്റി വ്യക്തമാക്കി. ആയുധ പരിശീലനം നേടിയ ആർ.എസ്.എസുകാർ പഠനശിബിരത്തിന്റെ പേരിൽ റൂട്ട് മാർച്ച് നടത്തി സി.പി.എം പ്രവർത്തകരെയും ഡി.വൈ.എഫ്‌.ഐ പ്രവർത്തകരെയും ആയുധമുപയോഗിച്ച് നേരിടുകയായിരുന്നു. മനഃപൂർവം നീലേശ്വരത്ത് സംഘർഷം സൃഷ്ടിക്കാനുള്ള ആർ.എസ്.എസ് നീക്കത്തിനെതിരെ മുഴുവനാളുകളും രംഗത്ത് വരുമെന്ന് ഏരിയ സെക്രട്ടറി ടി.കെ രവി പറഞ്ഞു.

അതേസമയം സി.പി.എമ്മുമായി ചേർന്ന് ഗൂഢാലോചന നടത്തിയ പൊലീസ്, ആർ.എസ്.എസ് പ്രവർത്തകർക്കു നേരെ കരുതിക്കൂട്ടി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് കുറ്റപ്പെടുത്തി.