മട്ടന്നൂർ: ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സഹവാസ ക്യാമ്പ് 'വർണ ശലഭങ്ങൾ' സമാപിച്ചു. പാവക്കൂത്ത്, വർണപമ്പരം,കരവിരുത്, വരയും കുറിയും, സർഗാത്മക ശിൽപശാല, നാടൻ കളികൾ, അരങ്ങ്, മാജിക് ഷോ, യോഗ പരിശീലനം, ക്യാമ്പ് ഫയർ എന്നിവ നടത്തി. സമാപന സമ്മേളനത്തിൽ ഡയറ്റ് ലക്ചറർ ഇ.വി. സന്തോഷ് കുമാർ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും വൈഭവ രേഖയും വിതരണം ചെയ്തു. എ.വി രതീഷ് അധ്യക്ഷത വഹിച്ചു. മട്ടന്നൂർ ഹൈസ്കൂൾ അധ്യാപിക സുജാത, എം. ഉനൈസ്, കെ.കെ. ശ്രീജിത്ത്, പി .വി.ജോസഫ് , എം. വി. രമിത എന്നിവർ സംസാരിച്ചു.