തളിപ്പറമ്പ്:വിപണിയിൽ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന മാരകലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ. തളിപ്പറമ്പ് സീതി സാഹിബ് സ്‌കൂളിന് സമീപം സി.എച്ച് റോഡിലുള്ള ഷമീമ മൻസിലിലെ ടി.കെ.റിയാസിനെ(26)യാണ് തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.കൃഷ്ണകുമാറും പാർട്ടിയും പിടികൂടിയത്. തളിപ്പറമ്പ് സഹകരണ ആശുപത്രി കാന്റീന് മുൻവശത്ത് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
മാരക ലഹരി നൽകുന്ന 206 നൈട്രസപാം ഗുളികകളാണ് ഈയാളിൽ നിന്ന് കണ്ടെടുത്തത്.
ഒരു ഗുളിക 200 മുതൽ 300 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്.മുംബൈയിൽ നിന്നാണ് ലഹരി ഗുളികൾ കൊണ്ട് വന്നത്.ഇടപാടുകാരായി വന്നാണ് പ്രതിയെ എക്‌സൈസ് കുടുക്കിയത്. എക്‌സൈസ് സംഘം ബന്ധപ്പെട്ടപ്പോൾ സഹകരണ ആശുപത്രി കാന്റീനിന് മുന്നിലെത്താൻ നിർദ്ദേശിക്കുകയായിരുന്നു
സ്‌കൂളുകളിലും കോളജുകളിലും ലഹരി എത്തിച്ചു വിൽപ്പന നടത്തുന്ന പ്രധാനിയാണ് ഈയാളെന്നാണ് വിവരം.
മാരക ലഹരി അടങ്ങിയ നൈട്രസപാം ഗുളിക ഒരെണ്ണം കഴിച്ചാൽ തന്നെ രണ്ടു ദിവസത്തേക്ക് നല്ല ലഹരിയായിലായിരിക്കും.കഞ്ചാവ് പോലെ ഉപയോഗിച്ചാൽ മണമോ മറ്റും ഉണ്ടാകില്ല എന്നതാണ് യുവാക്കൾ ചില യുവാക്കൾ ഈ മയക്കുമരുന്നിലേക്ക് തിരിയുന്നതിന് പിന്നിൽ.

എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരശോധന പ്രിവന്റീവ് ഓഫിസർമാരായ കെ.പി.മധുസൂദനൻ, പി.വി.ബാലകൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർ, കെ.ടി.എൻ.മനോജ്, കെ.വി.നകേഷ്, ഡ്രൈവർ സി.വി.അനിൽകുമാർ എന്നിവരും റെയിഡിൽ പങ്കെടുത്തു


പടംപിടിയിലായ ടി.കെ.റിയാസ്2പിടിച്ചെടുത്ത ലഹരിഗുളിക