തലശ്ശേരി: ഇന്ത്യയിലെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത് മാദ്ധ്യമങ്ങളാണെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. സത്യം വിളിച്ചു പറയുകയാണ് മാദ്ധ്യമങ്ങൾ ചെയ്യുന്നത്. രാഷ്ട്രീയക്കാരിൽ നിന്നു സത്യം പ്രതീക്ഷിക്കാൻ കഴിയില്ല. സത്യം പറഞ്ഞാൽ പാർട്ടിക്ക് തന്നെ ദോഷം ചെയ്യുമെന്ന അവസ്ഥയാണ്. ഇന്ത്യയിലുള്ള ശോചനീയാവസ്ഥ വളരെ പ്രയാസം സൃഷ്ടിക്കുന്നു. തലശ്ശേരി പ്രസ്‌ഫോറവും മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റും ഏർപ്പെടുത്തിയ ഹെർമൻ ഗുണ്ടർട്ട് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനീഷ് പാതിരിയാട് അദ്ധ്യക്ഷത വഹിച്ചു. ഫാ. ജി.എസ് ഫ്രാൻസിസിസ്, എൻ. പ്രശാന്ത്, കെ.പി ഷീജിത്ത് എന്നിവർ പ്രസംഗിച്ചു.
കേണൽ സി.കെ.നായിഡു ട്രോഫി: ആദിത്യ സിങ്ങിന് സെഞ്ച്വറി, ഝാർഖണ്ഡ് ഭേദപ്പെട്ട നിലയിൽ
തലശ്ശേരി :കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 23 കേണൽ സി. കെ. നായിഡു ചതുർദിന മൽസരത്തിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ ആദിത്യസിംഗിന്റെ അപരാജിത സെഞ്ച്വറിയുടെ മികവിൽ ഝാർഖണ്ഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 293 റൺസ് എന്ന നിലയിൽ. 145 റൺസോടെ ആദിത്യ സിംഗ് ക്രീസിൽ നിൽക്കുന്നു.വി.വിഷാൽ 50 റൺസും അമർ ദീപ് സിംഗ് 28 റൺസുമെടുത്തു. കേരളത്തിന് വേണ്ടി വിശ്വേശർ.എ.സുരേഷ് 82 റൺസിന് 2 വിക്കറ്റ് വീഴ്ത്തി. രോഹൻ.എസ്.കുന്നുമ്മൽ, എം.പി.ശ്രീരൂപ്, അക്ഷയ് മനോഹർ, എഫ്.ഫാനൂസ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.ഇന്നലെ കേരളം ആദ്യ ഇന്നിംഗ്‌സിൽ 252 റൺസിന് എല്ലാവരും പുറത്തായിരുന്നു.
ആർ.എസ.്എസിനെ പേടിച്ച് പിൻവാങ്ങില്ല: കമൽ
കണ്ണൂർ: അവസാനത്തെ കലാകാരൻമാരുടെ ജീവൻ എടുക്കുന്നത് വരെ നാടിന് വേണ്ടി പോരാടുമെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാനും സംവിധായകനുമായ കമൽ പറഞ്ഞു. ജില്ലാ ലൈബ്രറി അങ്കണത്തിൽ നടന്ന രാമചന്ദ്രബാബു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കമൽ.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച കലാകാരൻമാരുടെയും സിനിമാ പ്രവർത്തകരുടെയും മേലെ ആർ.എസ്.എസ് കുതിര കയറിയാൽ പേടിച്ച്് പിൻവാങ്ങുന്നവരല്ല നമ്മൾ. ഇത്തരത്തിലുള്ള ഭീഷണി നേരിടുമ്പോഴാണ് രാമചന്ദ്രബാബുവിനെ പോലുള്ളവരുടെ പ്രസക്തി.
മലബാർ ഫിലിം ഡയരക്ടേഴ്‌സ് ക്ലബ്ബ്, ലൈബ്രറി കൗൺസിൽ, ചലച്ചിത്ര അക്കാഡമി മേഖലാ കേന്ദ്രം എന്നിവ സംഘടിപ്പിച്ച പരിപാടിയിൽ മലബാർ ഫിലീം ഡയരക്ടേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, സംവിധായകൻ ഷെരീഫ് ഈസ, ഫിലീം ഫെഡറേഷൻ ഓഫ് ഇന്ത്യ റീജിനൽ കമ്മിറ്റി അംഗം സി. മോഹനൻ എന്നിവർ സംസാരിച്ചു. പി.കെ. ബൈജു സ്വാഗതവും എം. ബാലൻ നന്ദിയും പറഞ്ഞു.