നീലേശ്വരം : രാജ്യം നിർണ്ണായകപ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയപ്പോഴൊക്കെയും ദേശീയപ്രസ്ഥാനങ്ങളെയും ദേശീയവാദികളെയും പിന്നിൽ നിന്നും കുത്തിയപാരമ്പര്യം മാത്രമാണ് കമ്മ്യൂണിസ്റ്റുപാർട്ടിക്ക് അവകാശപ്പെടാനുള്ളതെന്നും ആർ.എസ്.എസിന്റെ വളർച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിറളിപിടിപ്പിച്ചതായും ആർ.എസ്.എസ് പ്രാന്ത സഹപ്രചാർ പ്രമുഖ് ഡോ. എൻ.ആർ. മധു പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സേവക സംഘം കാഞ്ഞങ്ങാട് ജില്ലാ പ്രാഥമികശിക്ഷാവർഗിന്റെ സമാപനപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വനിയമഭേദഗതിയെ എതിർക്കുവാനും രാജ്യത്ത് കലാപം ഉണ്ടാക്കുവാനും ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രാജ്യദ്രോഹികൾക്ക് കുഴലൂതുന്നവരായി മാറിയിരിക്കുന്നു. കപടബുദ്ധിജീവികളും വിലക്കെടുക്കപ്പെട്ട മാധ്യമപ്രവർത്തകരും ചേർന്ന് കലാപത്തിലൂടെ ഭരണകൂടത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെ ദേശീയവാദികൾ ചെറുത്ത് തോൽപ്പിക്കുകതന്നെ ചെയ്യുമെന്ന് ഡോ. എൻ.ആർ. മധു കൂട്ടിച്ചേർത്തു.
സ്വാഗതസംഘം ചെയർമാനും മുൻ സൈനികനുമായ കെ. കേശവൻ നായർ അദ്ധ്യക്ഷത വഹിച്ചു. വർഗ് അധികാരി പി. സുകുമാരൻ നായർ, ആർ.എസ്.എസ്. കാഞ്ഞങ്ങാട് ജില്ലാ സഹസംഘചാലക് കെ. ദാമോദരൻ ആർക്കിടെക്ട് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
രാഷ്ട്രീയ സ്വയംസേവക സേവക സംഘം കാഞ്ഞങ്ങാട് ജില്ലാ പ്രാഥമികശിക്ഷാവർഗിന്റെ സമാപനപരിപാടിയിൽ പ്രാന്ത സഹപ്രചാർ പ്രമുഖ് ഡോ. എൻ.ആർ. മധു സംസാരിക്കുന്നു.