മാഹി: ബഹു ഭൂരിപക്ഷവും വയോധികരടക്കമുള്ള രോഗികൾക്ക് വന്നെത്താവുന്ന റോഡരികിലെ സൗകര്യപ്രദമായ കെട്ടിടത്തിൽ നിന്നും രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന വട്ടോത്ത് കുന്നിലേക്ക് മാറ്റാനുള്ള നടപടിയിൽ നിന്നും സർക്കാർ പിൻമാറണമെന്ന് ജനശബ്ദം മാഹി പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
നാലര പതിറ്റാണ്ടു കാലത്തോളമായി ചാലക്കര ടൗണിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രിക്ക് സ്വന്തം കെട്ടിടവും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. എന്നാൽ ഇത്തരം സൗകര്യങ്ങളൊന്നും ഉപയോഗപ്പെടുത്താനോ, ആവശ്യമായ മരുന്ന് ലഭ്യമാക്കാനോ അധികൃതർ സന്നദ്ധമാകാത്തതിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. പ്രസിഡന്റ് ചാലക്കര പുരുഷു അദ്ധ്യക്ഷനായി.ദാസൻ കാണി ,ടി.എം സുധാകരൻ, ഇ.കെ.റഫീഖ്, കെ.വി.ജയകുമാർ, ജസീമ മുസ്തഫ, എം.പി. ഇന്ദിര, ടി.എ.ലതീപ്, സുരേഷ് പന്തക്കൽ, എന്നിവർ സംസാരിച്ചു.

മയ്യഴി റോട്ടറി: ദ്വിദിന ശിൽപശാല നടത്തി

മാഹി:മയ്യഴി റോട്ടറിയുടെ നേതൃത്വത്തിൽ പുതുച്ചേരി സഹകരണബേങ്ക് മാഹി ശാഖയുടെയും നബാർഡിന്റെയും സംയൂക്താഭിമുഖ്യത്തിൽ ഫിനാൻഷ്യൽ ലിറ്റെറസി എന്ന വിഷയത്തിൽ വിദ്യർത്ഥികൾക്കായി രണ്ട് ദിവസത്തെ ശിൽപശാല നടത്തി. റോട്ടറി പ്രസിഡന്റ്് ടി.പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.മാഹി വിദ്യാഭ്യസ മേലദ്ധ്യക്ഷൻ പി.ഉത്തമരാജ് മാഹി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.കെ.യൂസഫ് ഫിനാൻഷ്യൽ ലിറ്ററസിയിൽ റോട്ടറിയുടെ പങ്ക് വിശദീകരിച്ചു. വിവിധവിദ്യാലയങ്ങളിൽ നിന്നായി 50ൽ പരം വിദ്യർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.