തൃക്കരിപ്പൂർ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കുമാരനാശാന്റെ ശതാബ്ദി പിന്നിട്ട ചിന്താവിഷ്ടയായ സീതയെക്കുറിച്ച് ചർച്ചയും അപഗ്രഥനവും നടത്തി. തൃക്കരിപ്പൂർ പി. കോരൻ മാസ്റ്റർ സ്മാരക വജ്രജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഡോ. സോനഭാസ്കർ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. വി.എം. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ. രവീന്ദ്രൻ, പി.വി. ദിനേശൻ, എ. മുകുന്ദൻ സംസാരിച്ചു. ചർച്ചയിൽ പങ്കെടുത്തു കൊണ്ട് ഇ. ചന്ദ്രൻ, വി.കെ. ചന്ദ്രൻ, സുകുമാരൻ ഈയ്യക്കാട്, എം. നാരായണൻ, കെ. ശശി, അനീഷ് സംസാരിച്ചു. വി.കെ. രതീശൻ സ്വാഗതവും കെ. ഷൈജു നന്ദിയും പറഞ്ഞു.