മട്ടന്നൂർ: പഴശ്ശി പ്രോജക്ടിന് സമീപം പെരിയത്തിൽ ഇരഞ്ഞിക്കോലിൽ അബ്ദുൾ ഖാദർ എന്നയാളുടെ കിണറ്റിൽ വീണ പശുവിനെ മട്ടന്നൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് രക്ഷപെടുത്തി. അസി. സ്റ്റേഷൻ ഓഫീസർ കെ. പുരുഷോത്തമന്റെ നേതൃത്വത്തിൽ സിനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി. പി. രാജീവൻ , അരുൺകുമാർ ,എം കെ ഷിജിൻ , പി എം ഹരീഷ് , കെ. കെ. വിജിൽ , സി. കൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.