നീലേശ്വരം: ജനുവരി 8 ന്റെ ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ തല കാൽനട ജാഥ നടത്തി. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച ജാഥകൾ നീലേശ്വരം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ചെമ്മാക്കര ജാഥ എ.ഐ.ടി.യു.സി നേതാവ് എ.അമ്പൂഞ്ഞിയും പട്ടേനജാഥ സി.ഐ.ടി.യു. നേതാവ് എ.വി.സുരേന്ദ്രനും ചാത്തമത്ത് ജാഥ ജെ.ടി.യു.സി നേതാവ് സുരേഷ് പുതിയേടത്തും പാലായി ജാഥ സി.ഐ.ടി.യു. നേതാവ് കെ.വി.കുഞ്ഞികൃഷ്ണനും ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണങ്ങളിൽ പി. വിജയകുമാർ, രമേശൻ കാര്യങ്കാട്, സുരേഷ് പുതിയേടത്ത്, സി.വി. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. സമാപന യോഗത്തിൽ കെ. ഉണ്ണി നായർ സ്വാഗതം പറഞ്ഞു. സി.വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രമേശൻ കാര്യംകോട്, സുരേഷ് പുതിയേടത്ത് എന്നിവർ പ്രസംഗിച്ചു.