തലശ്ശേരി: വാദ്യാർപീടികയിലെ ശരണ്യ ജ്വല്ലറിയിൽ നിന്നു ഒന്നരലക്ഷം രൂപ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കോട്ടയംപൊയിൽ സ്വദേശി വിബീഷിനെ (34)യാണ് ജ്വല്ലറി ഉടമ നന്ദകുമാറിന്റെ പരാതിയിൽ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകിട്ടാണ് ജ്വല്ലറിയിൽ മോഷണം നടന്നത്. ഉടമ ഷട്ടർ താഴ്ത്തി പുറത്തുപോയ സമയത്താണ് കടയിലുണ്ടായിരുന്ന രൂപ മോഷ്ടിച്ചത്. സമീപത്തുള്ള കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളായിരുന്നു മുൻപ് നിരവധി കേസുകളിലെ പ്രതിയായ കതിരൂർ കോട്ടയം പൊയിൽ സ്വദേശി വിബീഷിനെ പൊലീസ് തിരിച്ചറിയുന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ വിബീഷിനെ തലശ്ശേരിയിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. തലശ്ശേരി സി.ഐ സനൽകുമാറിന്റെയും എസ്.ഐ ബിനു മോഹന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.