കാഞ്ഞങ്ങാട്: ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും തകർക്കുന്ന നിലപാടുകളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് വി.പി.എം.എസ് സംസ്ഥാന പ്രതിനിധി കൺവെൻഷൻ ആവശ്യപ്പെട്ടു.
എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.പി.എ പ്രസാദ്, എൻ. ബാബു, സൗമ്യ കുഞ്ഞുമോൻ, ബിജു പായിപ്പാട്, വി.പി മോഹനൻ എന്നിവർ സംസാരിച്ചു വി.കെ രാധാമണി പതാക ഉയർത്തി. ഇ.കെ ഷിബു സ്വാഗതവും ബിജു ഭാസ്‌കർ നന്ദിയും പറഞ്ഞു. കേരളത്തിലെ പട്ടികജാതി വിഭാഗങ്ങൾക്ക് കൃഷി ചെയ്ത് ജീവിക്കുവാൻ ഒരു ഏക്കർ വീതം ഭൂമി പതിച്ചുനൽകണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.