കാഞ്ഞങ്ങാട്: സ്വകാര്യാശുപത്രി ജീവനക്കാർ നടത്തുന്ന നീതിക്കായി ഹൈക്കോടതിയിലേക്ക് എന്ന സമരപരിപാടിയുടെ ഭാഗമായി കേരളാ സ്‌റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഹൈക്കോടതി ജംഗ്ഷനിൽ നടത്തുന്ന ദ്വിദിന സത്യാഗ്രഹം വിജയിപ്പിക്കാൻ ഫെഡറേഷൻ ജില്ലാ കൺവെൻഷൻ തിരുമാനിച്ചു.

ഫെബ്രുവരി 4ന് നടത്തുന്ന സമരം സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. പി സ്മാരക ഹാളിൽ നടന്ന ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് ഡോ. വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം. മാധവൻ അധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.വി പ്രസന്നകുമാരി സംസാരിച്ചു. എസ്. വിവേകാനന്ദ് സ്വാഗതവും ടി. വീനീത നന്ദിയും പറഞ്ഞു.