കണ്ണൂർ: ആനയിടുക്കിലെ പി. കെ. ഹൗസിലെ ജമീലയുടെ മകൾ പി. കെ. നബീദ (30 )യെ 50 അടി താഴ്ചയുള്ള കിണറ്റിൽ നിന്ന് കണ്ണൂർ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി അജയൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സി. വി. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ എം സുനീഷ് കിണറ്റിലിറങ്ങിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.