കണ്ണൂർ:കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ മുപ്പതാം വാർഷികാഘോഷം പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞ ഡോ.ഗീത ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.കാൻസർ നേരത്തെ കണ്ടെത്തുന്നതിനും പ്രതിരോധത്തിനുള്ള ബോധവത്കരണം ജനങ്ങളിലെത്തിക്കാനും ഈ സംരംഭത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ഗീതാഗോപിനാഥ് പറഞ്ഞു. കെ.. സുധാകരൻ എം.പി അദ്ധ്യക്ഷത വഹിച്ചു.

വാർഷികത്തോടനുബന്ധിച്ച് കാൻസറിനെ പൊരുതി തോൽപ്പിച്ച വസുമതിയുടെ ജീവിതം ഹ്രസ്വ ചിത്രമാക്കിയതിന്റെ പ്രദർശനോഘാടനം ഡോ.ഡബ്ളി​യു.ആർ.റെഡ്ഡി നിർവഹിച്ചു.കാൻസർ ചികിത്സാ രംഗത്ത് 30 വർഷത്തിലേറെ മികച്ച സേവനം ചെയ്തവർക്ക് ഏർപ്പെടുത്തിയ അവാർഡിന് അർഹരായ ഡോ.കെ.രാംദാസ്,ഡോ.ബാബു മാത്യു എന്നിവർക്കുള്ള അവാർഡ് ഡോ.ഗീത ഗോപിനാഥ് സമ്മാനിച്ചു.

വി വിധ ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി സൗജന്യ പ്രതിവാര കാൻസർ ഒ.പിയുടെ ഉദ്ഘാടനം മേയർ സുമ ബാലകൃഷ്ണൻ നിർവഹിച്ചു. .വിവിധ കലാ പരിപാടികളും അരങ്ങേറി.എം.സി.സി.എസ് പ്രസിഡന്റ് ഡി.കൃഷ്ണനാഥ പൈ സ്വാഗതം പറഞ്ഞു.