ടൈംടേബിൾ പ്രസിദ്ധീകരിച്ചു
2013 ന് മുൻപുള്ള അഡ്മിഷൻ എം. സി. എ. വിദ്യാർത്ഥികളുടെ ഒന്ന് മുതൽ അഞ്ച് വരെ സെമസ്റ്റർ മേഴ്‌സി ചാൻസ് പരീക്ഷകളുടെ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു. അഞ്ച്, ഒന്ന്, നാല്, മൂന്ന്, രണ്ട് സെമസ്റ്റർ പരീക്ഷകൾ യഥാക്രമം ജനുവരി 14, 15, 23, 28, ഫെബ്രുവരി 6 തീയതികളിൽ ആരംഭിക്കും. ടൈംടേബിളുകൾ വെബ്‌സൈറ്റിൽ. ഈ വിദ്യാർത്ഥികൾക്ക് ഇനിയൊരവസരം ഉണ്ടായിരിക്കുന്നതല്ല.
പ്രായോഗിക പരീക്ഷകളുടെ മാർക്കുകൾ
ഒന്ന് മൂന്ന് അഞ്ച് സെമസ്റ്റർ എം. സി. എ./ എം. സി. എ. ലാറ്ററൽ എൻട്രി നവംബർ 2019 സെഷൻ പ്രായോഗിക പരീക്ഷകളുടെ മാർക്കുകൾ ഇന്നു മുതൽ ജനുവരി 4വരെ യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് വഴി സമർപ്പിക്കാം. ഹാർഡ് കോപ്പി ജനുവരി 6 ന് വൈകിട്ട് 5 മണിക്ക് മുമ്പ് യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കണം.