നീലേശ്വരം: കാലിച്ചാമരത്തെ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് പണം മോഷ്ടിച്ച സംഭവത്തിൽ 15 കാരൻ പിടിയിൽ. പരപ്പയിലെ ക്വാറി തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിയെയാണ് പ്രിൻസിപ്പൽ സബ് ഇൻസ്‌പ്പെക്ടർ രഞ്ജിത് രവീന്ദ്രൻ കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയെ ജുവൈനൽ കമ്മിറ്റിക്കുമുന്നിൽ ഹാജരാക്കി ജുവൈനൽ ഹോമിലേക്കയച്ചു.
വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു
നീലേശ്വരം : തെരു സാമൂഹ്യക്ഷേമ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. നിർവഹിച്ചു. വായനശാല പ്രസിഡന്റ് പി.കെ. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ മുഖ്യാതിഥിയായിരുന്നു. ഗ്രന്ഥശാല സംഘം ജില്ല പ്രസിഡന്റ് ഡോ. പി. പ്രഭാകരൻ, കൗൺസിലർ സി. മാധവി, അഞ്ഞൂറ്റമ്പലം വീരർകാവ് ദേവസ്വം സെക്രട്ടറി കെ.കെ. കുമാരൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ വി.വി. കരുണാകരൻ സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.സി. രാജൻ നന്ദിയും പറഞ്ഞു.
നീലേശ്വരം തെരു സാമൂഹ്യക്ഷേമ വായനശാല കെട്ടിടം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.
പൗരത്വ ബില്ലിനെതിരെ നാടകിന്റെ പൗരത്വം എന്ന നാടകത്തിലെ രംഗം