ആലക്കോട് : നിറയെ ഗ്യാസ് സിലിൻഡറുകളുമായി പോവുകയായിരുന്ന ലോറി മുപ്പത് അടി താഴ്ചയിലേയ്‌ക്ക് മറിഞ്ഞു.വായാട്ടുപറമ്പിനടുത്തുള്ള താഴത്തങ്ങാടിയിലെ കൊടുംവളവിലാണ് ഇന്നലെ രാത്രി 11.45 ന് അപകടമുണ്ടായത്. ചെറുപുഴയിൽ നിന്ന് മാനന്തവാടിയിലേക്ക് ഗ്യാസ് സിലിൻഡറുകളു മായി പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേയ്ക് മറിയുകയായിരുന്നു.അപകടം നടന്നയുടൻ നാട്ടുകാർ ആലക്കോട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ലോറി ഡ്രൈവറും സഹായിയും സ്ഥലത്തുനിന്ന് മുങ്ങിയത് സംശയത്തിനിടയിക്കിയിട്ടുണ്ട്.