തലശ്ശേരി: ജഗന്നാഥ ക്ഷേത്രത്തിൽ മാർച്ച് ആറിന് കൊടിയേറുന്ന ദശദിന മഹോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു. ക്ഷേത്രാങ്കണത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ പ്രസിഡന്റ് അഡ്വ. കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.
ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായി അഡ്വ.കെ.സത്യൻ (ചെയർമാൻ) ടി.വി. വസുമിത്രൻ എൻജിനീയർ, അജേഷ്, പി.സി.രഘുറാം, ഡോ.ഭാസ്‌കരൻകാരായി, അരയാക്കണ്ടി സന്തോഷ്, സ്വാമി പ്രേമാനന്ദ (വൈസ് ചെയർമാൻമാർ) സി. ഗോപാലൻ (ജനറൽ കൺവീനർ) പൊന്നമ്പത്ത് രാഘവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻ, കൺവീനർമാരായി പി.സി.രഘുറാം, കണ്ട്യൻ ഗോപി ( ഉത്സവം ) രവീന്ദ്രൻ പൊയിലൂർ, അഡ്വ. കെ.അജിത്കുമാർ ( സാംസ്‌കാരികം ) എം.കെ.വിജയൻ മാസ്റ്റർ, കെ.കെ.പ്രേമൻ ( സാമ്പത്തികം ) കെ.സി.അജിത്ത് , എ.വി.രാജീവൻ (കലാപരിപാടി) കെ.പി.രതീഷ് ബാബു, കുമാരൻ ( ഫുഡ് ആന്റ് അക്കമഡേഷൻ) എന്നിവരെ തിരഞ്ഞെടുത്തു.