മാഹി:ശ്രീനാരായണ ധർമ്മ പരിപാലന യോഗം മാഹി യൂണിയന്റെ നേതൃത്വത്തിൽ പള്ളൂർ വെസ്റ്റ് എട്ടാം വാർഡിൽ ഏഴാമത്തെ ശാഖാ രൂപീകരിച്ചു. പ്രേമൻ കല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിയൻ നിർവാഹക സമിതി അംഗം എം. ശ്രീജയൻ സ്വാഗതം പറഞ്ഞു. ജനറൽ സിക്രട്ടറി സജിത്ത് നാരായണൻ ഉദ്ഘാടനം ചെയ്തു .ട്രഷറർ തെക്കെയിൽ ബൈജു, അഡ്വ. ഇന്ദ്രപ്രസാദ്, സുചിത്രാ പൊയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി പി. കെ. ജനാർദ്ദനൻ (രക്ഷാധികാരി )
കെ പി റിമലൻ (പ്രസിഡന്റ്) ശോഭ കുറ്റിപൊരിച്ചാം കണ്ടിയിൽ,എ. സി വിജിത്ത്,ചന്ദ്രൻ കാരായി (വൈ. പ്രസിഡന്റ് ) രൂപേഷ് (സെക്രട്ടറി ) ഗ്രീഷ്മ പ്രമോദ്,ഗീരീഷ് മണ്ടപ്പറമ്പ്,ശരൺ മോഹൻ (ജോയിന്റ് സെക്രട്ടറി )
ഭരത് ഭൂഷൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു 34 അംഗ നിർവാഹകസമിതിയെയും തിരഞ്ഞടുത്തു.
മാഹി യൂണിയൻ പ്രതിനിധികളായ കെ.പി. അനൂപ് , അഡ്വ: പ്രസീന ,രേഖാ പ്രമോദ് ചാലക്കര ശാഖാ പ്രസിഡന്റ് കെ. ശശികുമാർ , സെക്രട്ടറി കെ. പ്രസാദ് . അച്ചമ്പത്ത് കൃഷ്ണൻ എന്നിവരും പങ്കെടുത്തു.