ആലക്കോട്: അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ നൂറോളം യാത്രാബസുകൾ ദിവസേന കടന്നുപോകുന്ന ആലക്കോട് ടൗണിൽ യാത്രക്കാർക്ക് ആശ്രയം കടത്തിണ്ണകൾ. വെയിറ്റിംഗ് ഷെൽട്ടറുകൾ ഇല്ലാഞ്ഞിട്ടല്ല, അവിടേക്ക് ബസ് സ്റ്റോപ്പ് മാറ്റുവാൻ അധികൃതർ തയാറാകാത്തതാണ് ഇതിനുകാരണം.യാത്രക്കാർ മഴയും വെയിലുമേറ്റ് നിൽക്കുന്നിടത്തു നിന്ന് അൽപ്പം മുന്നോട്ടുമാറ്റി ബസുകൾ നിറുത്തുവാൻ തയാറായാൽ അതിനടുത്തുള്ള വെയിറ്റിംഗ് ഷെൽട്ടർ ഉപയോഗിക്കുവാൻ യാത്രക്കാർക്ക് സാധിക്കും. ആലക്കോട് പൊലീസും പഞ്ചായത്ത് അധികൃതരും വിചാരിച്ചാൽ തീരാവുന്ന പ്രശ്‌നമേയുള്ളു.