തൃക്കരിപ്പൂർ: കിനാത്തിൽ ഉദിനൂർ മുക്കിലെ പരേതനായ എ.വി. കുഞ്ഞിക്കണ്ണന്റെ ഭാര്യ ആനിക്കാട്ട് ചെറിയമ്മ (88) നിര്യാതയായി. മക്കൾ: ജനാർദ്ദനൻ (ബംഗളൂരു), യശോദ (ചെറുപുഴ), രവീന്ദ്രൻ, സുകുമാരൻ, വേണുഗോപാലൻ (മൂന്നു പേരും അബുദാബി), ഗംഗാധരൻ ആനിക്കാട്ട് (റിട്ട. പ്രിൻസിപ്പാൾ, ചെർക്കള ഗവ. ഹയർ സെക്കൻഡറി സ്കൂൾ), അനേഷ് ആനിക്കാട്ട് (അദ്ധ്യാപകൻ, എ.എൽ.പി. സ്കൂൾ കുന്നച്ചേരി) അനിത (അദ്ധ്യാപിക, പീസ് ഇന്റർനാഷണൽ സ്കൂൾ, ആയിറ്റി). മരുമക്കൾ: പി.വി. കുഞ്ഞിക്കണ്ണൻ (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ, ചെറുപുഴ), എം.കെ. നാരായണൻ (എൽ.ബി.എസ്. പയ്യന്നൂർ), പത്മാവതി (ബംഗളൂരു) , എം. ശാന്ത കുമാരി ( അബുദാബി), സി.കെ. രാജിനി (വെങ്ങര), കെ.വി. ജയശ്രീ (അദ്ധ്യാപിക എ.യു.പി. സ്കൂൾ ഉദിനൂർ എടച്ചാക്കൈ), ടി.ദീപ (തങ്കയം), വി.വി. ശ്രീജ (സെക്രട്ടറി, ക്ഷീരസഹകരണ സംഘം കിനാത്തിൽ). സഹോദരങ്ങൾ: എ. കുഞ്ഞിരാമൻ, എ. ശങ്കരൻ, എ. പത്മനാഭൻ. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ഉദിനൂർ കുഞ്ഞിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.