പയ്യന്നൂർ: പൂരക്കളി കലാകാരൻമാരുടെ സമഗ്ര പുരോഗതി ലക്ഷ്യമായി പ്രവർത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇരുപത്തിയഞ്ച് വർഷം മുൻപ് രൂപം കൊണ്ട കേരള പൂരക്കളി കലാഅക്കാഡമി
എട്ടാമത് ത്രിദിന സംസ്ഥാന സമ്മേളനം പയ്യന്നൂരിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പയ്യന്നൂർ തായിനേരി വെള്ളാരങ്ങര ഭഗവതി ക്ഷേത്രപരിസരത്ത് ഒരുക്കുന്ന
ടി.ടി.രാമൻ പണിക്കർ നഗറിൽ 3 ന് വൈകീട്ട് 4 ന് കെ.കുഞ്ഞിരാമൻ എം.എൽ.എ.ഉൽഘാടനം ചെയ്യും.നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിക്കും. ഉൽഘാടന സമ്മേളനത്തിന് മുൻപ് നടക്കുന്ന വിളംബര ഘോഷയാത്ര നഗരസഭ വൈസ് ചെയർപേഴ്‌സൺ കെ.പി.ജ്യോതി ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്ന് കുട്ടികളുടെ പൂരക്കളി അരങ്ങേറും.
വൈകീട്ട് 5ന് സോവനീർ പ്രകാശനവും മറുത്തുകളി ഉദ്ഘാടനവും ഡോ: എ.കെ.നമ്പ്യാർ നിർവ്വഹിക്കും.
സദനം നാരായണ പൊതുവാൾ ഏറ്റ് വാങ്ങും. പി.ദാമോദരൻ പണിക്കർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് മറുത്തു കളിയും പൂരക്കളി പ്രദർശനവും നടക്കും.
4 ന് രാവിലെ 9 ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്യും. അക്കാദമി സംസ്ഥാന പ്രസിഡണ്ട് എൻ.കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വൈകീട്ട് 4 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനവും സമാദരണവും സി. കൃഷ്ണൻ എം.എൽ.എ.ഉൽഘാടനം ചെയ്യും.
5 ന് രാവിലെ 10 ന് ടി.വി.രാജേഷ് എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൂരക്കളി സെമിനാർ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 ന് സ്വാഗത സംഘം ചെയർമാൻ
ടി. ഐ. മധുസൂദനന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി
ഇ.പി.ജയരാജൻ ഉൽഘാടനം ചെയ്യും.തുടർന്ന് മറുത്തു കളിയും പൂരക്കളിയും
കേരള ഫോക് ലോർ അക്കാഡമിയുടെ നാടൻ കലാ പരിപാടികളും അരങ്ങേറും.
വാർത്താ സമ്മേളനത്തിൽ കേരള പുരക്കളി കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ട് എൻ. ക്യഷ്ണൻ, ജനറൽ സെക്രട്ടറി വി.ഗോപാലകൃഷ്ണൻ പണിക്കർ, കാഞ്ഞങ്ങാട് പി. ദാമോദരൻ പണിക്കർ ,
മയിച്ച പി.ഗോവിന്ദൻ , മണിയറ ചന്ദ്രൻ ,കെ.കമലാക്ഷൻ, എം.ശ്രീധരൻ,കെ.ഇ. വിനോദ് സംബന്ധിച്ചു.