പയ്യന്നൂർ: ശ്രീനാരായണ ഗുരുദേവ ശിഷ്യനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന സ്വാമി ആനന്ദ തീർത്ഥന്റെ 115ാം ജന്മദിനാഘോഷം ജനുവരി 2 ന് പയ്യന്നൂർ ശ്രീ നാരായണ വിദ്യാലയത്തിൽ നടക്കും.
രാവിലെ വിശേഷാൽ പൂജയും പ്രാർത്ഥനയും. സമാധി മണ്ഡപത്തിൽ
പുഷ്പാർച്ചനയ്‌ക്ക് ശേഷം 10.30 ന് നടക്കുന്നജയന്തി സമ്മേളനം കണ്ണൂർ യൂണിവേഴ്സിറ്റി
വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റ് പ്രസിഡന്റ് ടി.വി. വസുമിത്രൻ എൻജിനീയർ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ
ശശി വട്ടക്കൊവ്വൽ വിശിഷ്ടാതിഥിയായിരിക്കും. പ്രൊഫ. വി.കെ.ഗിരീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും ഡോ.പ്രിയ പിലിക്കോട്, എൻ.രാഘവൻ തുടങ്ങിയവർ പ്രസംഗിക്കും.
ട്രസ്റ്റ് സെക്രട്ടറി കെ.പി.ദാമോദരൻ സ്വാഗതവും എ.കെ.പി. നാരായണൻ
നന്ദിയും പറയും. ഉച്ചയ്‌ക്ക് പ്രീതി ഭോജനവും ഉണ്ടാകും.