കണ്ണൂർ: മുന്നൊരുക്കങ്ങളില്ലാതെയുള്ള സംസ്ഥാന സർക്കാരിന്റെ പ്ലാസ്റ്റിക് നിരോധന പ്രഖ്യാപനം ചെറുകിട ഭക്ഷ്യമേഖലയുടെ താളം തെറ്റിക്കുമെന്ന് കേരള മിക്‌സ്ചർ ആൻഡ് ചിപ്‌സ് മനുഫാക്ചറേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബദൽ സംവിധാനം കണ്ടെത്താതെ ധൃതി പിടിച്ചെടുത്ത തീരുമാനം ഉത്പാദന മേഖലയെ നിർജീവമാക്കും. അല്ലെങ്കിൽ ചെറുകിട ഭക്ഷ്യ മേഖലയെ ഇതിൽ നിന്ന് ഒഴിവാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.വാർത്താസമ്മേളനത്തിൽ സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി ഹാഷിം ഇളമ്പയിൽ, ജില്ല പ്രസിഡന്റ് എൽ.കെ. സുകുമാരൻ, ജില്ലാ സെക്രട്ടറി കെ. ലതീഷ്, പ്രശാന്തൻ പാലയാട് എന്നിവർ പങ്കെടുത്തു.