കണ്ണൂർ:കണ്ണൂർ ചാലക്കുന്നിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു. ആർക്കും പരിക്കില്ല. ഇന്നലെ പുലർച്ചെ 5 മണിയോടെയാണ് അപകടം. ബംഗളുരുവിൽ നിന്ന് വരികയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. കാറിലിടിച്ച ശേഷം തെന്നിമാറിയ ബസ് റെയിൽവേ ട്രാക്കിലേക്ക് വീഴാതിരുന്നത് തലനാരിഴയ്‌ക്കാണ്. ബംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്നു ബസ്.