കണ്ണൂർ: കർഷക തൊഴിലാളി യൂണിയൻ ദേശീയ സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക ഉയർന്നു. പതാക, കൊടിമര ജാഥകളെ മാഹിപ്പാലത്തിൽ നിന്ന് ജില്ലയിലേക്ക് സ്വീകരിച്ചാനയിച്ചു. ഇരുജാഥകളും ജില്ലയിലെ പര്യടനത്തിനുശേഷം വൈകിട്ട് കണ്ണൂർ വിളക്കുംതറ മൈതാനിയിൽ സംഗമിച്ചു . തുടർന്ന് എ. കെ. ജി നഗറിൽ പ്രവേശിച്ച ശേഷം വൈകിട്ട് സി.പി.എം.ജില്ലാ സെക്രട്ടറി എം. വി.ജയരാജൻ പതാക ഉയർത്തി.
പി.കെ. കുഞ്ഞച്ചൻ നഗറിൽ പ്രതിനിധി സമ്മേളനം രാവിലെ 11ന് കിസാൻ സഭാ നേതാവ്എസ്.. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എസ്. തിരുനാവക്കരശ് അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിക്കും. കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻമുള്ള, സുനിത് ചോപ്ര, വിവിധ സംഘടനകളുടെ അഖിലേന്ത്യാ ഭാരവാഹികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.പ്രതിനിധി സമ്മേളനത്തിൽ ആയിരം പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പങ്കെടുക്കും. സമാപന റാലിയിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും.