കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ബി.വി.പി കണ്ണൂരിൽ സ്വാഭിമാൻ റാലി സംഘടിപ്പിച്ചു. സെന്റ് മൈക്കിൾസ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലി നഗരം ചുറ്റി കാൾടെക്‌സ് ജംഗ്ഷനിൽ സമാപിച്ചു.കേരളത്തിലെ ഇടത് വലത് മുന്നണികൾക്ക് രാജ്യ താൽപര്യത്തെക്കാൾ വലുത് വിഘടനവാദകളാണെന്ന് റാലിയെ അഭിസംബോധന ചെയ്ത് എ.ബി.വി.പി ജില്ലാ പ്രസിഡന്റ് ഹേമന്ത് മാവിലാക്കണ്ടി പറഞ്ഞു. ജില്ലാ സെക്രട്ടറി അഭിനവ് തൂണേരി അദ്ധ്യക്ഷത വഹിച്ചു. അർജുൻ ചെറുവാഞ്ചേരി സ്വാഗതവും ദർശൻ അമ്മൂപറമ്പ് നന്ദിയും പറഞ്ഞു. സംസ്ഥാന സമിതി അംഗം വിഷ്ണു പ്രസാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആകാശ് തുളിച്ചേരി, പ്രവീൺ കുമാർ, ജിഷ്ണു മമ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.