നീലേശ്വരം: 22 വർഷത്തെ ഇടവേളയ്ക്കു ശേഷം പെരുങ്കളിയാട്ടം നടക്കുന്ന നീലേശ്വരം തട്ടാച്ചേരി വടയന്തൂർ കഴകത്തിലെ പുതിയപറമ്പൻ കാരണവർ സ്ഥാനാരോഹണം 4 നു നടക്കും.
പയ്യന്നൂർ സ്വദേശി പി.വി. രവിയാണ് സ്ഥാനമേൽക്കുന്നത്. 4 നു രാവിലെ 10 നു നീലേശ്വരം രാജവംശത്തിലെ കെ.സി. രവിവർമ രാജയിൽ നിന്നു കച്ചും കഠാരവും സ്വീകരിച്ചാണ് സ്ഥാനാരോഹണം. ആചാരമേറ്റ ശേഷം കഴകത്തിലെത്തുന്ന കാരണവർക്കു തന്ത്രി മയ്യൽ ദിലീപ് വാഴുന്നവർ തീർഥവും പ്രസാദവും നൽകും.
പെരുങ്കളിയാട്ടത്തിൽ അരങ്ങിലെത്തുന്ന തെയ്യക്കോലങ്ങൾക്ക് തിരുമുടി തീർക്കാനുള്ള കവുങ്ങ് 5 നു പാലായിയിൽ നിന്നു കൊണ്ടുവരും. ഫെബ്രുവരി 5 മുതൽ 11 വരെയാണ് പെരുങ്കളിയാട്ടം.
എൽ.ഡി.എഫ് പ്രചരണ ജാഥ നടക്കാവിൽ സി.പി.ഐ. മണ്ഡലം സിക്രട്ടറി പി. വിജയകുമാർ ഫ്‌ളാഗോ ഫ് ചെയ്യുന്നു.
അധ്യാപക ഒഴിവ്
ഉദുമ: ഉദുമ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നാച്ച്വറൽ സയൻസ് (മലയാളം മീഡിയം) ഒഴിവിലേക്ക് മൂന്നിന് രാവിലെ പത്തിന് ഇന്റർവ്യൂ നടത്തും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.