കാസർകോട്: തെരുവത്ത് സ്വദേശി വിദ്യാനഗർ ഐ.ടി.ഐ. റോഡിലെ മീത്തൽ ഹൗസിലെ അബ്ദുൽ മജീദ് (65) നിര്യാതനായി. സി.പി.എമ്മിന്റെ സജീവ പ്രവർത്തകനാണ്. തെരുവത്ത് കോയാസ് റോഡിലെ വസ്ത്രവ്യാപാരിയായിരുന്ന പരേതരായ മാഹിൻ ഹാജിയുടെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: റാബിയ (കാസർകോട് മുൻ നഗരസഭാ കൗൺസിലർ). മക്കൾ: ഷിജാ, ഷജാഹ്, ഷാജിയ (മൂവരും ദുബായ്). മരുമക്കൾ: ഷാജി കോട്ടിക്കുളം, മഹനാസ് പെരിയ, സമീർ തെക്കിൽ. സഹോദരങ്ങൾ: മുഹമ്മദലി (വ്യാപാരി), ബദറുദ്ദീൻ (ഷീ കളക്ഷൻ കാസർകോട്), ഷംസുദ്ധീൻ (മസ്ക്കത്ത് ), നാസർ (സൗദി), റുഖിയ, ഖദീജാബി, മൈമുന, ഹാജറ. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് അങ്കണത്തിൽ.