മുക്കം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തിരിച്ചുവരുമെന്നും ഇന്ത്യ തിരിച്ചുപിടിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.മോയിൻകുട്ടി. എതിരാളികളെ കൊന്നു കൊലവിളിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുഭരണം ആർ.എസ്.എസിന്റെ തനി പകർപ്പാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ലോംഗ് മാർച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തകർന്നു തരിപ്പണമായ പൊതുമരാമത്ത് റോഡുകൾ ഗതാഗതയോഗ്യമാക്കുക, എം.എൽ.എയും സംസ്ഥാന സർക്കാരും നിസ്സംഗത വെടിയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ലോംഗ് മാർച്ച് നടത്തിയത്. സി.കെ.കാസിം അദ്ധ്യക്ഷത വഹിച്ചു. വി.കെ.ഹുസൈൻ കുട്ടി, കെ വി അബ്ദുറഹിമാൻ, സി എ മുഹമ്മദ്, എൻ കെ അബു ഹാജി, ടി കെ ഇമ്പിച്ച മ്മദാജി, യൂനുസ് പുത്തലത്ത് , വി.എ നസീർ , മജീദ് പുതുക്കുടി, വി എ റഷീദ്, എ.എം അഹമ്മദ് കുട്ടി ഹാജി, പി ജി മുഹമ്മദ്, ഇ പി ബാബു, എ കെ സാദിഖ്, സലാം തേക്കുംകുറ്റി, എം ടി സെയ്ത് ഫസൽ എന്നിവർ സംസാരിച്ചു.