പേരാമ്പ്ര : വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൾക്കായി നാട്യശാല ഒരുക്കിയ നാടക ശില്പശാല നാദാപുരം എ.എസ്.പി അങ്കിത് അശോക് ഉദ്ഘാടനം ചെയ്തു. കെ.വി. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ കെ.പി. മുരളീകൃഷ്ണദാസ് പദ്ധതി വിശദീകരിച്ചു. പേരാമ്പ്ര സി.ഐ കെ.കെ.ബിജു, നാട്യശാല ഡയറക്ടർ എ.രത്‌നാകരൻ,
ഇ.ജെ.മുഹമ്മദ് നിയാസ്, വി.ടി. ഉദയഭാനു എന്നിവർ സംസാരിച്ചു. കെ.എം. അബ്ദുള്ള സ്വാഗതവും ഷിജി ബാബു നന്ദിയും പറഞ്ഞു.