പേരാമ്പ്ര : ചക്കിട്ടപ്പാറയിലെ പ്രമുഖ വോളിബോള്‍ താരമായിരുന്ന ജോസഫ് നെടുമല (68) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് (തിങ്കള്‍) വൈകുന്നേരം 4 മണിക്ക് കുളത്തുവയല്‍ സെന്റ് ജോര്‍ജ്‌സ് തീര്‍ഥാടന കേന്ദ്ര ദേവാലയ സെമിത്തേരിയില്‍. പരേതരായ നെടുമല (ഓലിക്കല്‍) ചെറിയന്റെയും ഏലി കുട്ടിയുടെയും മകനാണ്. ഭാര്യ: ലീലാമ്മ (മരുതോങ്കര വള്ളികുന്നേല്‍ കുടുംബാംഗം). മക്കള്‍ സിമി പ്രകാശ് കുഴിവേലില്‍ (അധ്യാപിക കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്‌കൂള്‍), നീതു തോമസ് പുത്തന്‍പറമ്പില്‍ (യുകെ). മരുമക്കള്‍ പ്രകാശ് കുഴിവേലില്‍ (കേരള പൊലീസ് കാക്കൂര്‍), തോമസ് പുത്തന്‍പറമ്പില്‍ (ദൂരദര്‍ശന്‍ ഹൈദരാബാദ്). സഹോദരങ്ങള്‍ എന്‍.സി. ചാക്കോ (റിട്ട. സെയില്‍സ് ടാക്‌സ് ഡെപ്യൂട്ടി കമ്മിഷണര്‍ എറണാകുളം), മേരി പനമറ്റത്തില്‍, തെയ്യാമ്മ പറമ്പുകാട്ടില്‍, ആലിസ് കാരിമറ്റത്തില്‍, ഏലമ്മ കൂടപ്പാട്ട്, ആശ മേട്ടയില്‍ പരേതനായ ജോജോ.