വടകര:ചെന്നൈയിൽ കാർ അപകടത്തിൽ ചോമ്പാൽ സ്വദേശിനിയടക്കം രണ്ടു പേർ മരിച്ചു. ചോമ്പാൽ എൽ പി സ്കൂൾ റിട്ട. അധ്യാപിക മുക്കാളി കൊയിലോത്ത് ചൈതന്യയിൽ ശാന്ത (67), കാർ ഡ്രൈവർ ചെന്നൈ സ്വദേശി കണ്ണൻ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. ചെന്നൈ പുതുശ്ശേരി ദേശീയപാതയിൽ കൽപാക്കത്ത് ശാന്തയും കുടുംബവും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. രണ്ട് പേരും തൽക്ഷണം മരിച്ചെങ്കിലും കാറിൽ ഉണ്ടായിരുന്ന ശാന്തയുടെ ഭർത്താവ് പി രാജശേഖരൻ (റിട്ട: കനറാ ബാങ്ക് മാനേജർ) അത്ഭുതകരമായി രക്ഷപ്പെട്ടു. മക്കൾ: സരിത, ഷർമ്മിള. മരുക്കൾ: സജീഷ് (സീനിയർ സയന്റിസ്റ്റ് കൽപാക്കം ആണവ റിയാക്ടർ ), ശ്രീജിത്ത് ( സിംഗപ്പൂർ).സഹോദരങ്ങൾ: കൊട്ടാരത്തിൽ ലക്ഷ്മി (മുൻ ഏറാമല പഞ്ചായത്ത് പ്രസിഡന്റ്), രവീന്ദ്രൻ, കുട്ടിശങ്കരൻ, രാമകൃഷ്ണൻ, സരോജിനി, പരേതരായ പത്മനാഭൻ ,ഹരിദാസൻ, നാരായണൻ.സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് മുക്കാളിയിലെ വീട്ടുവളപ്പിൽ.